top of page

അറയ്ക്കൽ കാെട്ടാരത്തിലെ വർണ്ണ ജനാലകൾ.

പല വിദേശ രാജ്യങ്ങളും സന്ദർശിക്കുമ്പാേൾ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒരു രാജ കാെട്ടാരമെങ്കിലും ഇടം പിടിക്കും.

ഉത്തരേന്ത്യയിൽ, വിശേഷിച്ച് രാജസ്ഥാനിൽ ചെന്നാൽ ഇപ്പാേഴും പ്രൗഢിയാേടെ കാെട്ടാരത്തിൽ കഴിയുന്ന രാജകുടുംബങ്ങളെ നമുക്ക് കാണാൻ കഴിയും. തിരുവനന്തപുരത്താണെങ്കിൽ കവടിയാർ കാെട്ടാരം ഇപ്പാേഴും സജീവമാണ്. എന്നാൽ ബ്രിട്ടീഷ് ഭരണത്താേടെ മലബാറിൽ പ്രാദേശിക രാജവംശങ്ങൾ വേരറ്റു. പക്ഷെ കണ്ണൂരിലെ അറയ്ക്കൽ കാെട്ടാരം ഇപ്പാേഴും പഴയ രാജഭരണത്തിന്റെ തിരുശേഷിപ്പായി നില കാെള്ളുന്നു.

കേരളം ഭരിച്ചിരിന്ന ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ കുടുംബം . കണ്ണൂരിൽ നിന്ന് മാറി രണ്ടു കിലാേ മീറ്റർ അകലെ ആയിക്കരയിലാണ് അറയ്ക്കൽ കാെട്ടാരം സ്ഥിതി ചെയ്യുന്നത്. കേരള ആംഗലേയ സമന്വയ വാസ്തു ശെെലിയിൽ നിർമ്മിച്ചതാണ് കാെട്ടാരം. അറയ്ക്കൽ കെട്ട്, അറയ്ക്കൽ കാേട്ട എന്നീ പേരുകളിലും കാെട്ടാരം അറിയപ്പെടുന്നു. കണ്ണൂർ കൂടാതെ ലക്ഷദ്വീപിലെ ചില പ്രദേശങ്ങളും അറയ്ക്കൽ വംശത്തിന്റെ ഭരണ മേഖലയായിരുന്നു.

വിനാേദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നവീകരിച്ച ഈ കാെട്ടാരം കുടുംബട്രസ്റ്റിന്റെ അധീനതയിലുള്ള മ്യൂസിയമായി പ്രവർത്തിയ്ക്കുന്നു. കാെട്ടാരത്തിന്റെ പൂർണ്ണാവകാശം ഇന്നും അറയ്ക്കൽ രാജകുടുംബത്തിനു തന്നെയാണ്.

ഈ മ്യൂസിയത്തിൽ നിരവധി അമൂല്യങ്ങളായ പ്രദർശനവസ്തുക്കൾ ഒരുക്കിയിരിക്കുന്നു. അറയ്ക്കൽ രാജമുദ്ര, ഖുറാന്റെ കയ്യെഴുത്ത്പ്പതിപ്പുകൾ, ആയുധങ്ങൾ, ചരിത്ര പ്രധാനമായ ഭരണ ഉത്തരവുകൾ, കത്തുകൾ, വിളക്കുകൾ,പഴയ കാലത്തെ ടെലി ഫാേൺ, ലാേഹ,സ്പടികപ്പാത്രങ്ങൾ, ആധാരപ്പെട്ടി, പെെതൃകവസ്തുക്കൾ എന്നിവ പ്രദർശനത്തിൽപ്പെടും.

കൂടാതെ ദർബാർ ഹാളിൽ സ്ഥാപിച്ചിട്ടുള്ള കെെ കാെണ്ട് ചരടുവലിച്ച് പ്രവർത്തിപ്പിക്കുന്ന തുണി കാെണ്ടുള്ള ഒരു വലിയ ഫാൻ കൗതുകമുണർത്തുന്നതാണ്.

തടിയിലും, കല്ലിലും തീർത്ത കാെട്ടാരത്തിലെ ,വിവിധ വർണ്ണത്തിലുള്ള ജനാലകൾ മനാേഹരമാണ്. തടിയിലും, വിദേശനിർമ്മിത ചില്ലാലും നിർമ്മിച ഈ ജനാലകൾ വിവിധ വർണ്ണങ്ങളാൽ സമ്പന്നമാണ്. മച്ചും ,ഗാേവണികളും തടിയിൽ തീർത്തവയും.

അറയ്ക്കൽ കുടുംബത്തിന്റെ അധികാര കെെമാറ്റം നടക്കുന്നത് ആൺ പെൺ വ്യത്യാസമില്ലാതെയാണ്. ഏറ്റവും മൂത്ത പുരുഷനാേ, സ്ത്രീയ്ക്കാേ ആണ് അധികാരം. അലി രാജ, അറയ്ക്കൽ ബീവി എന്നിങ്ങനെയാണ് സ്ഥാനപ്പേര്. സ്ഥാനാരാേഹണ ചടങ്ങിന് അധികാരത്തിന്റെയും ആയുധ ശേഖരത്തിന്റെയും ചിഹ്നങ്ങൾ കെെമാറും.

അറയ്ക്കൽ കാെട്ടാരത്തിന്റെ താക്കാേൽ, അറയ്ക്കൽ വംശത്തിന്റെ ഭരണ രേഖകൾ, സ്വത്തിന്റെ ആധാരം, വെള്ളി വിളക്ക് എന്നിവയും കൈമാറും. വർഷങ്ങൾക്ക് മുൻപ് തന്നെ മലബാറിൽ നില നിന്ന ലിംഗ സമത്വത്തിന്റെ പ്രതീകം കൂടിയാണ് കാെട്ടാരം.

കാെട്ടാരം സന്ദർശിച്ചപ്പാേൾ അറയ്ക്കൽ ബീവിയെ സന്ദർശിക്കണമെന്ന് ആഗ്രഹം പറഞ്ഞുവെങ്കിലും സുഖമില്ലാതെ കിടപ്പാണെന്ന് അറിയിച്ചപ്പാേൾ അല്പം നിരാശയാേടെ മടങ്ങേണ്ടി വന്നു. താെട്ടടുത്ത ദിവസത്തെ പത്രത്തിൽ അറയ്ക്കൽ ബീവി നിര്യാതയായ വിവരം അറിയേണ്ടി വന്നത് ഏറെ വിഷമിപ്പിച്ചു. സുൽത്താൻ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞുബീവിയാണ് തുടർന്ന് അധികാരം ഏറ്റെടുത്തത്.

コメント


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page