top of page

ആത്തംങ്കുടിയിലെ അരമന കാഴ്ച്ചകൾ.

ആത്തംങ്കുടി എന്ന പെെതൃക ഗ്രാമം .കിഴക്കൻ തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിൽ കാരക്കുടിയിലെ ആത്തംങ്കുടി ഗ്രാമം. ചെന്നെെയിൽ നിന്ന് ഏകദേശം 400 Km ഉം , തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 80 km ഉം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം. സംസ്കാരത്തിന്റേയും, രുചിയുടേയും, പെെതൃക നിർമ്മിതികളുടേയും ഒരു സംഗമഭൂമി കൂടിയാണിവിടം. നാട്ടു കാേട്ടെെ ചെട്ടിയാർമാരുടെ നൂറിലധികം വർഷം പഴക്കമുള്ള പെെതൃക അരമനകൾ നിലകാെള്ളുന്നത് ഈ ഗ്രാമത്തിലാണ്.

ree

കച്ചവടത്തിലും , ബാങ്കിംഗിലും പ്രമുഖരായ ഇവർ ബർമ്മ, മലേഷ്യ, സിങ്കപ്പൂർ, ഇന്താേനേഷ്യ, സിലാേൺ എന്നിവിടങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു.

ആത്തംങ്കുടിയിലെ പെരിയ വീട്, കനടുകത്തനിലെ ചെട്ടിനാട് മാൻഷൻ, ആയിരം ജന്നൽ വീട് എന്നിവ അവയിൽ ചിലത് മാത്രം. ഈയാെരു ചെറിയ പ്രദേശത്തു മാത്രം ആയിരത്തിലധികം ഇത്തരം അരമനകളുണ്ട്.

അരമനക്കാഴ്ചകളും,വിശേഷങ്ങളും .

നാല്പതോളം കുടുംബങ്ങൾ ഒരേ സമയം താമസിച്ചിരിന്ന ഈ അരമനകൾ ഓരോന്നും ഏകദേശം 20,000 ചതുരശ്ര അടിയ്ക്കും മേൽ വിസ്തീർണ്ണമുള്ളവയാണ്.പടിപ്പുര,തിണ്ണ ,വിശാല ഹാൾ മുറികൾ,ഓരാേ കുടുബത്തിനും വെവ്വേറെ പൂജാ മുറികൾ, ആയിരം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭാേജന ഹാൾ, കിടപ്പുമുറികൾ, ശുചിമുറികൾ അകത്തളങ്ങൾ, വയ്പുമുറി, ധ്യാനപ്പുരകൾ, കലവറകൾ, ഗാേവണികൾ, മട്ടുപ്പാവുകൾ എന്നിവയടങ്ങുന്ന വിശാല ഉൾഭാഗം.

ഇതിൽ അതിഥികൾക്കായുള്ളവ വേറേയും.

ree

ഇവയിൽ ചില അരമനകൾ ഒരു തെരുവ് മുഴുവനായും നീളമുള്ളവയാണ്. പലതും മൂന്നും നാലും നിലകളുള്ളവ.

അരമനയുടെ കണ്ണഞ്ചിക്കും ഉൾക്കാഴ്ചകൾ .

അരമനയുടെ ഉൾക്കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നവയാണ്. ബർമ്മയിൽ നിന്നുള്ള തേക്ക് മരപ്പണ്ണികളുള്ള ജനാലകളും , വാതിലുകളും , ജപ്പാനിൽ നിന്നും , ഇറ്റലിയിൽ നിന്നുമുള്ള വിവിധ വർണ്ണത്തിലുള്ള തിളക്കമേറിയ തറയാേടുകൾ, ഇംഗ്ലണ്ടിൽ നിന്നുള്ള ഇരുമ്പുത്തൂണുകൾ, വെനീസിലെ കണ്ണാടികൾ, മനാേഹര കാെത്തു പണികളുള്ള മച്ച്.വിശാലമായ നടുത്തളങ്ങൾ , കാറ്റും , വെളിച്ചവും യഥേഷ്ടം വീടിനുള്ളിലേയ്ക്ക് കടക്കുവാൻ സഹായിക്കുന്ന നിരവധി ജനാലകളും , വാതായനങ്ങളും . കൃത്യമായ ഡ്രേയിനേജ് സംവിധാനങ്ങൾ . പുറംജാേലിക്കാർക്കായുള ഔട്ട് ഹൗസുകൾ, കാർഷെഡുകൾ .

എനിയ്ക്കായി തുറന്ന ആയിരം ജന്നൽ വീട്.

ഇതിൽ വർഷങ്ങളായി അതിഥികൾക്കായി തുറക്കാതിരുന്ന ആയിരം ജന്നൽ വീട് എന്ന ഒരരമന പ്രത്യേക അനുമതി പ്രകാരം തുറന്നു കാണുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

ree

പുറത്തു നിന്ന് മാത്രമുള്ള ചിത്രങ്ങളിൽ കണ്ട വീടിന്റെ ജനാലകൾ തുറന്ന് അതിലൂടെയുള്ള പുറം കാഴ്ചയും അതിന്റെ മട്ടുപ്പാവിൽ നിന്നുള്ള മനാേഹരമായ സൂര്യാേദയക്കാഴ്ചയും സാദ്ധ്യമായത് ഒത്തിരി സന്താേഷം നല്കി.

പെെതൃകക്കാഴ്ചകൾ സംരക്ഷിക്കേണ്ടവ.

നൂറിലേറെ ആളുകൾ ഒരേ സമയം താമസിച്ചിരുന്ന ഈ അരമനകളിൽ പലതും ഇന്ന് ശൂന്യമാണ്. ഇവ വെറും കാഴ്ചബംഗ്ലാവുകളായി വർത്തിക്കുന്നു. കൂട്ടു കുടുുംബങ്ങൾ ശിഥിലമാകുകയും, പലരും പഠനവും, ജാേലിയുമായി വിദേശത്തേയ്ക്ക്പാേകുകയുംചെയ്തതാേടെഅരമനകൾ അനാഥമാണെങ്കിലും ഇന്നും വിവാഹം, സപ്തതി തുടങ്ങിയ ആഘാേഷങ്ങൾക്കായി ഇവിടെ ഒത്തുചേരുന്ന കുടുംബങ്ങളുമുണ്ട്.

ree

അരമനകളിൽ ചിലത് ഉപയോഗ ശൂന്യമായി നശിച്ചു തുടങ്ങിയിരിക്കുന്നു. ചിലവ പാെളിച്ച് ആക്രി വിലയ്ക്ക് വിൽക്കാനും , മറ്റു ചിലവ റിസാേർട്ടായി മാറ്റിയിട്ടുമുണ്ട്.

ree

ഇത്രയും മനാേഹരമായ കാഴ്ചകൾ സമ്മാനിയ്ക്കുന്ന ഈ പെെതൃക സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്

NB : യാത്രാ വിവരണം ഇഷ്ടമായാൽ ലെെക്ക് ചെയ്യൂ . പറ്റുമെങ്കിൽ അഭിപ്രായം കമന്റും ചെയ്യൂ . അതല്ലേ അതിന്റെ ഒരിത് .✌️✌️

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page