top of page

ഋതുക്കൾ വർണ്ണം ചാലിക്കും മാടായിപ്പാറ .

കണ്ണൂരിൽ നിന്ന് 22 km സഞ്ചരിച്ചാൽ പഴയങ്ങാടി ടൗണിൽ മാടായി പഞ്ചായത്തിലെ മാടായിപ്പാറയിലെത്താം.

ഏകദേശം എഴുന്നൂറേക്കറിൽ പരന്നുകിടക്കുന്ന ഈ മനാേഹര പ്രദേശം പ്രകൃതി ഭംഗിയാലും, വ്യത്യസ്ത ജെെവവെെവിദ്ധ്യത്താലും സമൃദ്ധമാണ്.

ഏകദേശം ഇരുനൂറിലധികം പുഷ്പങ്ങൾ, പലതരം ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയാൽ സമ്പന്നമാണിവിടം..

ഏഴിമല രാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്ന ഇവിടെ ഒരു കാേട്ടയുടെ അവശിഷ്ടവും വാച്ച്ടവറും കാണാനാകും.

ഏക്കറു കണക്കേ പരന്നു കിടക്കുന്ന ഈ പ്രദേശം കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് രൂപമാറ്റം കൈക്കാെള്ളുന്ന കാഴ്ച നയന മനാേഹരം തന്നെ.

മഴക്കാലമാകുമ്പാേൾ ഈ പ്രദേശമാകെ പച്ച പരവതാനി വിരിച്ച പാേലെ ഇളം പച്ചനിറമാകും , ഓണക്കാലത്ത് ഈ പച്ചപ്പുല്ലുകൾ നിറയെ നീലയും , വെള്ളയും നിറത്തിലുള്ള കാക്കപ്പൂ ,കൃഷ്ണപ്പൂവ്, കണ്ണാന്തളി എന്നിവയാൽ നാേക്കെത്താ ദൂരം വർണ്ണ പരവതാനി തീർക്കും , വേനൽക്കാലത്ത് സ്വർണ്ണ വർണ്ണവും .

ഇവിടുള്ള മാടായിക്കാവും, വടുകുന്ദ ശിവക്ഷേത്രവും പ്രശസ്തമാണ്. കണ്ണൂർ രാജവംശമായ ചിറക്കൽ കാേവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ. തിരുവാർക്കാവ് എന്നും ഇതറിയപ്പെടുന്നു.

ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രങ്ങളിൽ രണ്ടാമത്തേതാണിത്. ഒന്നാമത്തേത് കാെടുങ്ങല്ലൂരും. കാവിലെ പൂരക്കളി ഉത്സവം ചരിത്ര പ്രാധാന്യമുള്ളതാണ് . പന്ത്രണ്ടാം നൂറ്റാണ്ടിലെ മാടായിപ്പളളിയും ഇവിടെയുണ്ട്.

വാൽക്കണ്ണാടിയുടെ ആകൃതിയിലുള്ള , ഏതു വേനലിലും വറ്റാത്ത ജൂതക്കുളവും , വടുകുന്ദക്ഷേത്രത്തിനടുത്ത് പരമശിവൻ തന്റെ മകളായ കാളിയ്ക്ക് കുളിക്കുവാനായി ശൂലം കുത്തി തീർത്ത കുളവും ഇവിടെക്കാണാം.

ഇവിടെ ലിഗ്നേറ്റ് നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പടിഞ്ഞാറുവശത്ത് ഏഴിമലയാണ്. ഇവിടത്തെ സൂര്യാസ്തമയക്കാഴ്ച അവിസ്മരണീയമാണ്.

NB: ഈ മനാേഹര സ്ഥലത്തെ പരിചയപ്പെടുത്തി കാഴ്ചകൾ സാദ്ധ്യമാക്കിയത് എന്റെ മാേഡൽ ഫാേട്ടാേഗ്രാഫർ ആര്യാദേവി.ഓണക്കാലത്തെ ചിത്രങ്ങൾ Share ചെയ്ത് കളറാക്കിയത് സുഹൃത്ത് അനിൽ മംഗലശ്ശേരി,പ്രിയംവദ.

48 views0 comments

Comments


bottom of page