top of page

ചരിത്രത്തിന്റെ കയ്യാെപ്പുമായി ഒരു "പത്തായപ്പുര"

കാേഴിക്കാേട് ബീച്ചിനാേട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുജറാത്തി തെരുവിലെ സാംസ്കാരിക, സാമൂഹിക, പെെതൃക സൗഹൃദ കൂട്ടായ്മകൾക്കായ് ഒരിടം ഗുദാം ആന്റീക്ക്സ് ആന്റ് ആർട്ട്.

ഗുദാമിനെക്കുറിച്ച് പറയുമ്പാേൾ ബഡായിക്കണ്ടി ബഷീർ എന്ന വ്യക്തിയെക്കുറിച്ച് പറയേണ്ടിവരും. ഒന്നര നൂറ്റാണ്ട് മുൻപ് കടൽമാർഗ്ഗം കച്ചവടം നടന്നിരുന്ന കാലത്ത് അരി സൂക്ഷിക്കുവാൻ ഉപയോഗിച്ചിരിന്ന പഴയ ഉപയാേഗശൂന്യമായ ഒരു പത്തായപ്പുരയെ ഇന്നത്തെ ഈ രൂപത്തിൽ ഗാേഡൗൺ എന്നർത്ഥം വരുന്ന ഗുദാം ആർട്ട് ഗ്യാലറിയും കഫേയുമാക്കി മാറ്റിയ ഒരു ചരിത്ര പെെതൃക സ്നേഹി.

യാദൃശ്ചികമായി കിട്ടിയ ഒരു കേട്ടറിവുമായാണ് ഗുദാമിൽ ഞാനെത്തിയത്. പുറത്തുപ്പാേകാനായി വാതിലു പൂട്ടി ഇറങ്ങാൻ തുടങ്ങിയ ബഷീറിക്കയുടെ മകളാേട് എന്റെ താല്പര്യവും, കൗതുകവുമറിയിച്ചപ്പാേൾ ബഷീറിക്കതന്നെ കുറച്ചു സമയം എനിക്കനുവദിച്ചു തന്നു. ഒരു ചെറിയ കുട്ടിയുടെ കൗതുകത്താേടെയും , ഉത്ഹാത്താേടേയും തന്റെ ശേഖരത്തിലുള്ള ആമൂല്യങ്ങളായ വസ്തുക്കളേക്കുറിച്ചും , അതിന്റെ ഉറവിടത്തേയും കുറിച്ച് അദ്ദേഹം വാചാലനായി.

ഗുദാമാെരു അതിശയിപ്പിക്കുന്ന മായാലോകമാണ്. അതിലെക്കാഴ്ചകൾ നമ്മെ നൂറ്റാണ്ടുകൾ പിറകിലേയ്ക്ക് കാെണ്ടു പോകും. ലാേകത്തിന്റെ പല ഭാഗത്തുനിന്നുള്ള പഴയ കാല സംഗീത ഉപകരണങ്ങൾ, തൂക്കുവിളക്കുകൾ, ഫാനുകൾ, ഫാേണുകൾ, റേഡിയാേകൾ, കാേളാമ്പി,നാണയശേഖരങ്ങൾ, കറൻസികൾ , വർണ്ണ ജനാലുകൾ, പരവതാനികൾ, പാത്രങ്ങൾ, പിഞ്ഞാണികൾ , ഭരണികൾ , ആഭരണങ്ങൾ, ചായക്കപ്പുകൾ,അമൂല്യക്കല്ലുകൾ, സമാേവർ, കാലിഡാേസ്കാേപ്പ്, തൂക്കു കട്ടിൽ, പ്രാേജക്ടറുകൾ, അല്ലാവുദ്ദീന്റെ വിളക്ക്,ക്ലാേക്കുകൾ, തുടങ്ങിയവ ഇവയിൽ ചിലതുമാത്രം.

മുന്നൂറു വർഷം പഴക്കമുള്ള , അറുപത് ഔഷധത്തടികളാൽ നിർമ്മിച്ച സപ്രമഞ്ചക്കട്ടിൽ, സംഗീതം റെക്കാേഡു ചെയ്യാൻ ഉപയാേഗിച്ചിരിന്ന റെക്കാഡു പെട്ടി, ജർമ്മനിയിലെ കാസിനോകളിൽ നാണയമിട്ട് പ്രവർത്തിപ്പിച്ചിരിന്ന ജ്യൂക്ക് ബാേക്സ്‌, രാജാ രവിവർമ്മയുടേയും, ഡാവിൻഞ്ചി തുടങ്ങിയ വിഖ്യാത പ്രതിഭകളുടെ അമൂല്യ പെയിന്റിoഗുകളുടെ ഒറിജിനൽ റെപ്ലിക്ക ഇവിടുത്തെക്കാഴ്ചകൾ തീരുന്നില്ല.

ഇവയ്ക്ക് പുറമേ സംഗീത പ്രേമികൾക്കായി നടുമുറ്റത്ത് സംഗീത സന്ധ്യാവേദിയിൽ യുവ ഗായകരുടെ സംഗീത വിരുന്ന് . മുന്നിലായി കഫറ്റേറിയ "ഫുഡ് ലെൈബ്രറി" വശത്തായുള്ള ആർട്ട് ഗ്യാലറിയിൽ കുറ്റിച്ചിറ സ്വദേശി സജീദ് അഹമ്മദിന്റെ ' Most Expensive Paintings in the World' എന്ന പ്രദർശനവും .

രണ്ടു ചാേയിസാണ് എന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ അവിടെയുള്ള ശേഖരങ്ങളുടെ ചിത്രമെടുക്കുക അല്ലെങ്കിൽ ബഷീറിക്കയുടെ അനുഭവ കഥകൾ കേൾക്കുക . ഞാൻ രണ്ടാമത്തേതാണ് തിരഞ്ഞെടുത്തത്. ചിത്രങ്ങൾ പിന്നീടും എടുക്കാമല്ലാേ.

നിങ്ങൾ കലയും , സംഗീതവും, പെെതൃകവും ഇഷ്ടപ്പെടുന്ന ഒരാളാണാേ? ഇവിടം ഒരിക്കലെങ്കിലും തീർച്ചയായും സന്ദർശിക്കണം.ഇല്ലെങ്കിൽ അതാെരു തീരാ നഷ്ടമായിരിക്കും.

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page