ജയ്സാൽമറിലെ മനോഹരമായ ശവക്കല്ലറകൾ:- ബഡാ ബാഗ് .
- Lekshmi Devi C S
- Nov 7, 2019
- 1 min read
ജയ് സാൽമറിൽ നിന്ന് റാംഗറിലേക്കുളള വഴിയിൽ ആറു കിലോമീറ്റർ മാറി വ്യത്യസ്ത ഘടനയിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ ശവക്കല്ലറകളാണ് ബഡാ ബാഗ്.

സ്വർണ്ണ നിറത്തിലുള്ള ജയ്സാൽമർ മാർബിൾക്കല്ലുകളാൽ മനോഹരമായി കൊത്തുപണികൾ ചെയ്ത തൂണുകളും ,മണ്ഡപകങ്ങളും അവയ്ക്കു മേൽ കുടയുടെ ആകൃതിയിൽ മേൽക്കൂരയുമുള്ള ശവക്കല്ലറകൾ.

ഇതിൽ ആദ്യത്തേത് മഹാരാജാവായ ജയ് സിംഗ് രണ്ടാമന്റെതാണു്. 1688 മുതൽ 1743 വരെ ജയ്സാൽമർ ഭരിച്ചിരിന്ന അദ്ദേഹം ഭരണകാലത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്തിരിന്നു.

തൊട്ടടുത്തുള്ള അണക്കെട്ട് അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിച്ചതാണ്. മരുഭൂമിയെ ഹരിതാഭമാക്കാൻ വേണ്ടി നിരവധി ഉദ്യാനങ്ങളും നിർമ്മിച്ചിരിന്നു .

മഹാരാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മകനാണ് ആദ്യത്തെ കല്ലറ ഇവിടെ നിർമ്മിച്ചത്.

തുടർന്ന് രാജകുടുംബാംഗങ്ങളുടെ കല്ലറയായി മാറുകയായിരിന്നു ഇവിടം. ഓരോ ശവക്കല്ലറയിലും അതിൽ അടക്കം ചെയ്യപ്പെട്ടിട്ടുള്ള രാജകുടുംബാംഗങ്ങളുടെ വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു കല്ലറയാണെങ്കിലും മനോഹരമായ ഫോട്ടോ സ്പോട്ടാണിവിടം.

ബഡാ ബാഗിലെ സൂര്യോദയവും ,സൂര്യാസ്തമനവും ഒന്നു പോലെ മനോഹരമാണ്.
Comments