"ദില്ലി ഹാട്ട് "
- Lekshmi Devi C S
- Oct 15, 2019
- 1 min read
ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത സംരംഭമാണ് "ദില്ലി ഹാട്ട്" .

കരകൗശല കൈത്തറി തൊഴിലാളികൾക്ക് അവരുടെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുവാനുള്ള ഒരിടം.

ആറ് ഏക്കറിൽ പരന്നു കിടക്കുന്ന ഒരു പ്രതിവാര വില്ലേജ് മാർക്കറ്റാണിത്.

ഇവിടെ സ്ഥിരം സ്റ്റാളുകൾക്കു പുറമേ ,15 ദിവസത്തേക്ക് മാത്രം കച്ചവടം നടത്താനായും സ്റ്റാളുകൾ ലഭിക്കും.ഒരു ദിവസത്തേയ്ക്ക് നൂറു രൂപയാണ് വാടക.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോട്ടൺ -പട്ടുവസ്ത്രങ്ങൾ ,വെള്ളിയാഭരണങ്ങൾ ,ചെരുപ്പുകൾ ,വെങ്കല ശില്പങ്ങൾ,തടിയിൽ കടഞ്ഞ വസ്തുക്കൾ ,മാലകൾ ,കമ്മലുകൾ ,പാദ സ്വരങ്ങൾ,കളിപ്പാട്ടങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

കച്ചവടത്തിനു പുറമേ സാംസ്കാരിക പരിപാടികൾക്കായി ഒരു വേദിയും ഇവിെടെയുണ്ട്. വൈവിദ്ധ്യമാർന്ന ഉത്തരേന്ത്യൻ ഭക്ഷണവിഭവങ്ങളുും ലഭ്യമാണ് .

സൗത്ത് ഡൽഹിയിൽ INA മെട്രോയ്ക്ക് എതിർവശം ,നേതാജി സുഭാഷ് പ്ലേസ് മെട്രോ സ്റ്റേഷൻ ,ജനക്പുരി എന്നിവിടങ്ങളിലാണ് ദില്ലി ഹാട്ട് പ്രവർത്തിക്കുന്നത്.

ദിവസവും രാവിലെ 10.30 മുതൽ രാത്രി 11 മണി വരെയാണ് സമയം.മുതിർന്നവർക്ക് 30 രൂപയും ,കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്.
Comments