top of page

നിഴൽ വീഴാത്ത ബ്രഹദീശ്വര ക്ഷേത്രം.

തമിഴ്നാട്ടിൽ കാവേരി നദിക്കരയിലെ തഞ്ചാവൂരിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന പൂർണ്ണമായും ഗ്രാനേറ്റിൽ ദ്രവീഡിയൻ ശെെലിയിൽ നിർമ്മിച്ചിട്ടുള്ള പൗരാണിക ശിവക്ഷേത്രമാണ് ബ്രിഹദീശ്വര ക്ഷേത്രം.

AD 1010 ൽ രാജരാജ ചാേളൻ ഒന്നാമൻ നിർമ്മിച്ച ഇന്ത്യയിലെ തന്നെ വലിയ ക്ഷേത്രങ്ങളിലാെന്നായ ഇത് രാജരാജേശ്വര ടെoപിൾ, ദക്ഷിണമേരു, പെരിയ കാേവിൽ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഏകദേശം 130,000 ടൺ ഗ്രാനേറ്റ് ഇതിന്റെ നിർമ്മിതിയ്ക്കായി ഉപയോഗിച്ചുവെങ്കിലും ഈ ക്ഷേത്രത്തിന്റെ നൂറു കിലാേ മീറ്റർ ചുറ്റളവിൽ ഇത്തരം കല്ലുകൾ ലഭ്യമല്ലായിരുന്നുവെന്നത് അതിശയിപ്പിക്കുന്നതാണ്.

ക്ഷേത്രത്തിന്റെ വാസ്തുശില്പചാരുത അമ്പരിപ്പിക്കുന്നതാണ്. മുഖ്യപ്രതിഷ്ഠയ്ക്ക് മുകളിൽ 216 അടി ഉയരമുള്ള ഗാേപുരവും (ഇതിന് വിമാന എന്നു പറയും ) അതിനു മുകളിൽ 81 ടൺ ഭാരമുള്ള മകുടവും,അതിനു മുകളിലായി കലശവും ഇതിനുദാഹരണമാണ് .

81 ടൺ ഭാരമുള്ള മകുടം ഇത്രയും ഉയരത്തിൽ സ്ഥാപിക്കുന്നതിനായി കിലാേമീറ്ററാേളം ദൂരത്തിൽ 45ഡിഗ്രി ചരിവിൽ റാംപുണ്ടാക്കി അതിലൂടെ ആനയുടേയും, ഖലാസികളുടേയും സഹായത്താേടെയാണ് ഇതവിടെ എത്തിച്ചതെന്ന് പറയപ്പെടുന്നു. ദിവസത്തിൽ ഒരു നേരവും ഗാേപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിയുന്നില്ലാന്നുള്ളത് ഒരു മഹാ വിസ്മയമാണ്.

ഗാേപുര നിർമ്മാണം പൂർണ്ണമായും ഇന്റർ ലാേക്കിംഗ് സംവിധാനത്തിലാണ് പണിതിട്ടുള്ളത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഒരു കാേട്ടവും തട്ടാതെ ഇന്നും ഈ നിർമ്മിതി അത്ഭുതമായി നിലകാെള്ളുന്നു.

ഇരുപത്താെമ്പതടി ഉയരമുള്ള ശിവലിംഗമാണ് മുഖ്യപ്രതിഷ്ഠ. ഇത് ഇന്ത്യയിലെ തന്നെ വലിയ പ്രതിഷഠകളിലാെന്നാണ്.

മുഖ്യക്ഷേത്രത്തിനു മുന്നിലായി 20 ടൺ ഭാരവും,18 അടി വീതിയും,16 അടി നീളവും,12 അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ തീർത്ത ഭീമാകാര നന്ദിരൂപം.

കാെടിമരം, ബലിക്കല്ല് എന്നിവ താെട്ടടുത്തായിക്കാണാം.

മുഖ്യപ്രതിഷ്ഠയായ ശിവലിംഗത്തിനു പുറമേ നവഗ്രഹക്ഷേത്രം, ദക്ഷിണാമൂർത്തി, വരാഹമൂർത്തി,ഗണേശക്ഷേത്രം ,സുബ്രമണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രസമുച്ചയങ്ങളും ഇതിനുള്ളിലുണ്ട്.

ക്ഷേത്രത്തിനു വശങ്ങളിലായി ചുറ്റാേടു ചുറ്റും കൽത്തൂണുകളും വരാന്തയും. ഈ കരിങ്കൽ നിർമ്മിത വരാന്തയിൽ 108 ശിവലിംഗങ്ങളും, മറാത്ത ശെെലിയിലുള്ള വസ്ത്ര സംവിധാനത്താേടുകൂടിയ ദേവീ ദേവന്മാരുടെ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

രാജാക്കന്മാരുടെ ചരിത്രവുും,വീരഗാഥകളും പ്രാചീന തമിഴ് ലിപികളിൽ ചുറ്റിലും ആലേഖനം ചെയ്തിരിക്കുന്നു.

ക്ഷേത്രത്തിനു മുന്നിലുള്ള പ്രവേശന കവാടങ്ങളെ കേരളാന്തകൻ തിരു വാസൽ, രാജരാജൻ തിരുവാസൽ എന്നീ പേരിൽ അറിയപ്പെടുന്നു.

രണ്ടാമത്തെ ഗാേപുര വാതിലാേടു ചേർന്ന് ചുറ്റാേടു ചുറ്റും കൽത്തൂണുകളുള്ള വരാന്ത .

നൂറു കണക്കിന് നർത്തകർ ,വാദ്യക്കാർ ,ഗായകർ എന്നിവർ ഇവിടെ ഉണ്ടായിരുന്നതായി ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗാേപുരങ്ങൾ നിറയെ ശില്പങ്ങളാൽ അലംകൃതമാണ്. ഭരതനാട്യത്തിന്റെ ആസ്ഥാനമായ ഇവിടെ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ കരണങ്ങൾ ശില്പാവിഷ്ക്കാരം ചെയ്തത് കാണാം..

പ്രവേശന കവാടത്തിനു മുന്നിലായി സുരക്ഷാ കിടങ്ങുകൾ, ചുറ്റാേടു ചുറ്റുമുള്ള വലിയ മതിലുകൾ എന്നിവ പിന്നീട് വന്ന മറാത്ത രാജാക്കന്മാർ പണിതതാണ്.

അമ്പലത്തിന് അകത്തും പുറത്തുമായി ചുറ്റും മനാഹരമായ വൃത്തിയുള്ള നടപ്പാതകൾ .അമ്പലത്തിനകത്തായി നൂറാേളം ഗുഹകൾ ഉള്ളതായി പറയപ്പെടുന്നു.

AD1010-ൽ പണികഴിപ്പിച്ച ഈ നിർമ്മിതി 2010-ൽ ആയിരം വർഷം പിന്നിട്ടു.

ഇതിന്റെ ആഘാഷത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ ആയിരം ഭരതനാട്യം നർത്തകരുടെ ഭരതനാട്യയജ്ഞം നടന്നിരിരുന്നു. കൂടാതെ മില്യേനിയം ആഘാേഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ്,നാണയം,രൂപ എന്നിവ ഇറക്കിയിരുന്നു.

ഈ പുരാതന ക്ഷേത്രത്തിന്റെ ചരിത്രപ്പെരുമ കണക്കിലെടുത്ത് ഇന്നിത് യുനെസ്ക്കാേയുടെ ലാേക ചരിത്രപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

യുനസ്ക്കാേയുടെ പെെതൃകപ്പട്ടികയിൽ ഇടം നേടിയ വാസ്തു ശില്പവെെദഗ്ദ്യം വിളിച്ചാേതുന്ന, നിർമ്മാണത്തിലെ വ്യത്യസ്തതകാെണ്ട് പ്രശസ്തിനേടിയ , നിത്യപൂജ നടക്കുന്ന, നിഴൽ പതിയാത്ത ഈക്ഷേത്രം കാണമെന്ന് വളരെ നാളായി ആഗ്രഹിച്ചിരുന്നുവെങ്കിലും യാദൃശ്ചികമായാണ് ഒരു ശിവരാത്രിയിൽ ഇവിടെ എത്തുവാൻ സാധിച്ചത്.

രാത്രി വെളുക്കുവാേളം, നൃത്തവും,സംഗീതവുമായി വേദിയാെരുങ്ങുന്ന കാഴ്ച അവിസ്മരണീയമാണ്. തദ്ദേശിയരും, വിദേശിയരുമായി ആയിരക്കണക്കിനാളുകൾ ഇതിനു സാക്ഷിയായും,കൂടെ ഞാനും .

എത്തേണ്ട മാർഗ്ഗങ്ങൾ/ കാണേണ്ടവ

അടുത്തുള്ള എയർ പാേർട്ടും, റെയിവേ സ്റ്റേഷനും ട്രിച്ചിയാണ്. (തിരുച്ചിറപ്പള്ളി ). ട്രിച്ചിയിൽ നിന്നും ഏകദേശം അറുപതു കിലാേ മീറ്റർ ദൂരമാണ്. ട്രിച്ചിയിൽ നിന്നും ധാരാളം ബസും,ടാക്സിയും ലഭ്യമാണ്.

തഞ്ചാവൂർ സിറ്റിയിൽത്തന്നെയാണ് ക്ഷേത്രം

നിലകാെള്ളുന്നത്.ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അടുത്തായി

മറാത്ത പാലസ് സ്ഥിതി ചെയ്യുന്നു.

തഞ്ചാവൂർ പെയിന്റിംഗ്സും,തഞ്ചാവൂർ തലയാട്ടും ബാെമ്മയും പ്രശസ്തമാണ്.

അതുപാേലെതഞ്ചാവൂരിലെ ഫിൽട്ടർ കാേഫിയും.

NB : യാത്രാ വിവരണം ഇഷ്ടമായാൽ ലെെക്ക് ചെയ്യൂ . പറ്റുമെങ്കിൽ അഭിപ്രായം കമന്റും ചെയ്യൂ .

33 views0 comments

Comments


bottom of page