top of page

ബെല്ലുകൾ കഥ പറയുമ്പാേൾ :

ഇതാെരു യാത്രാ വിവരണമല്ല, പക്ഷേ യാത്രയുമായി വളരെ ബന്ധപ്പെട്ട ഒന്ന്. ഇതാ വേറിട്ട സുവനീർ ശേഖരവുമായി ഒരു വനിത,

ശ്രീമതി ലതാ മഹേഷ് .

വിവിധ രൂപത്തിലും , ഭാരത്തിലും സെറാമിക് , കളിമണ്ണ്, വെങ്കലം, ഗ്ലാസ്സ് , ഇനാമൽ , തടി തുടങ്ങിയ വ്യത്യസ്ത വസ്തുക്കളാൽ നിർമ്മിച്ച ബെൽ ശേഖരവുമായി ശ്രീമതി ലത .

ലാേകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴായിരത്താേളം ബെല്ലു ശേഖരവുമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കാേഡിന് അടുക്കുകയാണ്.

ഏകദേശം താെണ്ണൂറു രാജ്യങ്ങളിൽ നിന്നുള്ള ബെൽ ശേഖരം തന്റെ വീടാേടു ചേർന്ന് കനേഡിയൻ തടി ഉപയാേഗിച്ച് നിർമ്മിച്ച മനാേഹരമായ ഒരു സ്വകാര്യ "ബെൽഹൗസി"ൽ വളരെ കൃത്യമായി രൂപകല്പന ചെയ്ത ഷെൽഫുകളിൽ അക്ഷരമാലാക്രമത്തിൽ ഭംഗിയായി നിരനിരയായി ഒരുക്കി വച്ചിരിക്കുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം സ്പേഷ്യൽ എഡിഷനുകൾ, ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഓരാേ മാസം കണക്കാക്കി ഇറക്കുന്ന സീരീസ് കളക്ഷൻ, വ്യത്യസ്ത പൂക്കളുടെ ആകൃതിയിലുള്ള ഫ്ളവർ കളക്ഷൻ, വെജിറ്റബിൾ കളക്ഷൻ, കിച്ചൺ കളക്ഷൻ, ഫെയറി ടെയിൽ കഥാപാത്രങ്ങൾ, റഷ്യൻ പാവകൾ, ക്രിസ്മസ് കരാേൾ, ജോർജ്ജ് ഹമ്മൽ കളക്ഷൻ, ബ്രെെഡൽ കളക്ഷനുകൾ , പാതിരിമാർ, ഗാനമാലപിക്കുന്ന കന്യാസ്ത്രീകൾ, സ്ലീപ്പിംഗ് ബ്യൂട്ടി, സിൻഡ്രല, യൂറാേപ്പിലെ ഫാഷണബിൾ ലേഡീസ്, ഡാൻസിംഗ് ലേഡീസ് അങ്ങിനെ ഒട്ടനവധി.

ഇവയിൽ രണ്ടാം ലാേക മഹായുദ്ധകാലത്ത് തകർന്നു വീണ ജർമ്മൻ യുദ്ധവിമാനത്തിന്റെ അവശിഷ്ട ഭാഗം കാെണ്ടു നിർമ്മിച്ച വിക്ടറി ബെൽ , USA യിലെ പ്രസിഡൻഷ്യൽ ഫസ്റ്റ് ലേഡീ സീരീസ്, യേശുവും പന്ത്രണ്ടു ശിഷ്യന്മാരും , ഈജിപ്തിലെ പിരമിഡ് ബെൽ, റാേയൽ ഫാമിലി എഡിഷൻസ് , ബാർബി ഡാേൾ നിർമ്മാതാവിന്റെ ബെൽ സീരീസ് എന്നിവ അത്യപൂർവ്വ ശേഖരങ്ങളാണ്.

ഇവയ്ക്കു പുറമേ വെളിച്ചപ്പാടുപയാേഗിക്കുന്ന അരമണി, വിവിധ തൂക്കുമണികൾ, Chimme ബെല്ലുകൾ, മൃഗങ്ങളുടെ കഴുത്തിൽ കെട്ടുന്നവ എന്നിവയും . ബെൽ ഹൗസിന്റെ മദ്ധ്യത്തിലായി ആലപ്പുഴയിൽ നിന്നുള്ള ഒരു ഭീമാകാര അമ്പലമണിയും. ഇവയ്‌ക്കെല്ലാം പുറമേ ഇന്ത്യയിൽ നിന്നുള്ളവ വേറേയും.

ആറന്മുളക്കണ്ണാടിയുടെ ആകൃതിയിലും, കേരള നൃത്ത കലാരൂപങ്ങളായ കഥകളി, മാേഹിനിയാട്ടം എന്നിവയുടെ ആകൃതിയിലുമുള്ള മണികൾ തുടങ്ങിയവ ശ്രീമതി ലത തന്റെ ശേഖരത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്.

കഥകൾ കേൾക്കാൻ എനിക്കിഷ്ടമാണ് . എന്റെ യാത്രകളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പാേഴും ഞാൻ വാങ്ങുന്ന ഏക സാധനം സുവനീറുകളാണ്. ഷെൽഫിൽ അടുക്കി വച്ച് അവയുടെ മുന്നിൽ നാേക്കിനിൽകുമ്പാേൾ ഓരാേ നാടിന്റെയും സവിശേഷതകൾ മുന്നിൽത്തെളിയും.

ഓരോ സുവനീറിനും നൂറു കഥകൾ ഓർമ്മിപ്പിക്കാനുണ്ടാകും. തന്റെ ശേഖരത്തിലെ ഓരോ മണിയെക്കുറിച്ചും എത്ര കഥകളാണ് ഓർക്കാനുള്ളത്. അതുകൊണ്ടു തന്നെ ശ്രീമതി ലതയുടെ ബെൽ ശേഖരത്തിന്റെ കഥകൾക്കു പിന്നിലുള്ള വികാരവും എനിയ്ക്ക് നന്നായി മനസ്സിലാകും.

ഗിന്നസ് ബുക്ക് ഓഫ് റെക്കാഡ്‌സിൽ ശ്രീമതി ലതയുടെ പേര് എഴുതപ്പെടുന്ന ശുഭദിനത്തിനായി കാത്തിരിക്കുന്നു.

NB: ഇത് ഒരു വ്യക്‌തിയുടെ സ്വകാര്യശേഖരം മാത്രമാണ്. കൂടുതൽ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കുന്നു.

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page