top of page

മേയ്ക്കപ്പ് കൂടുതലാണോ...?

Updated: Jan 3, 2020

അല്പം സൗന്ദര്യ സംരക്ഷണമായാലോ ? ആരാണല്ലേ സൗന്ദര്യം ആഗ്രഹിക്കാത്തത് ? വീട്ടിൽത്തന്നെ ചെയ്യാൻ പറ്റുന്നതും , ചെയ്യേണ്ടതുമായ ചില ചെറിയ സൗന്ദര്യ നുറുങ്ങുകൾ .

കുളിക്കും മുൻപ് ഒരു ഓയിൽ അല്ലെങ്കിൽ മസാജ് ക്രീം ഉപയോഗിച്ച് മുഖം നല്ലപോലെ 2-3 മിനിട്ട് മസാജ് ചെയ്യുക. ആഴ്ചയിലാെരിക്കൽ മുഖം ഒരു ഫേയ്സ് സ്ക്രബ്ബർ ഉപയോഗിച്ച് ടcrub ചെയ്യുക. രണ്ടാഴ്ച കൂടുമ്പാേൾ ഒരു ഫേയ്സ് പാക്ക് ,റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്തിടുക . പത്തു മിനിട്ടിന് ശേഷം തുടച്ചു മാറ്റുക . മാസത്തിലാെരിക്കൽ പീൽ ഓഫ് മാസ്ക്ക് ഇട്ട് പത്ത് മിനിറ്റിനു ശേഷം പീൽ ചെയ്ത് മാറ്റുക . ചുളിവുകൾ മാറാൻ ഇത് സഹായിക്കും. Ice Cube ഒരു തുണിയിൽ പൊതിഞ്ഞ് മുഖത്ത് ഇടയ്ക്കിടെ തടവുന്നത് skin pores അടയ്ക്കുവാൻ സഹായിക്കും.


അതുപോലെ കുളിക്കുന്നതിന് മുമ്പ് ടcalp അഞ്ചു മിനിറ്റ് മസാജ് ചെയ്യുന്നത് നല്ലതാണ്. രാസവസ്തുക്കൾ കൂടിയ അളവിലുള്ള ഷാംപൂ ഉപയാേഗിക്കാതിരിക്കുക. ഷാംപൂ കഴുകിയ ശേഷം കണ്ടീഷനർ മുടിയിൽ തേയ്ച്ച് രണ്ടു മിനിറ്റിനു ശേഷം നല്ലവണ്ണം കഴുകുക.

ആഴ്ചയിലാെരിക്കൽ കാലിലേയും, കയ്യിലേയും നഖങ്ങൾക്ക് ചെറിയ ശ്രദ്ധ കാെടുക്കേണ്ടതാണ്. ചെറിയ ചൂടു വെള്ളത്തിൽ liquid soap, ഡെറ്റാേൾ ഇവ ചേർത്ത് കാൽ അതിൽ മുക്കി വയ്ക്കുക. നെയിൽ ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം വൃത്തിയാക്കുക. foot scraper അല്ലെങ്കിൽ Pumic stone ഉപയോഗിച്ച് കാലിനടിവശം വൃത്തിയാക്കുക . ഒരു മസാജ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.

Pic Source: womanbeauty.co.nz

ഇതെല്ലാം ഒരുമിച്ച് ചെയ്യാതെ ഇടവിട്ടുള്ള ആഴ്ചകളിലായി ചെയ്യുക. ഇതാെരു Monthly care routine ആയി എടുക്കുക. Chemicals allergy ഉള്ളവർക്ക് വീട്ടിൽത്തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചും മുകളിൽപ്പറഞ്ഞവ ചെയ്യാവുന്നതാണ്.

Skin Care പാേലെ തന്നെ പ്രധാനപ്പെട്ടതാണ് Health Care ഉം .കഴിക്കുന്ന ആഹാരത്തിലും കാര്യമുണ്ട്. ഒരു പാട് എണ്ണയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കേണ്ടതാണ്, അതു പോലെ മധുരവും. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിൽ സാലഡ്സ് ഉൾപ്പെടുത്തുക. വെയിലത്ത് പാേകുമ്പാേൾ സൺ സ്ക്രീൻ ലാേഷൻ ഉപയോഗിക്കുക. എക്സർസൈസ് പ്രധാനപ്പെട്ടതാണ്. സന്തോഷത്തോടെയിരിക്കുക. പോസിറ്റീവായി കാര്യങ്ങളെ കാണുക.


ഇനിയല്പം മെയ്ക്കപ്പ് ടിപ്പ്സ് കൂടി ആയാലോ?

ഒരു 5-minute make up.

ക്ലെൻസിങ്ങ് മിൽക്ക് ഉപയോഗിച് മുഖം നല്ല പോലെ വൃത്തിയാക്കുക . അല്പം Moisturiser പുരട്ടുക. അതിനു ശേഷം പ്രെെമർ പുരട്ടുക. ടൂ ഇൻ വൺ ഫൗണ്ടേഷൻ ലഭ്യമാണ്. അത് മേയ്ക്കപ്പ് സ്പാേഞ്ച് അല്ലെങ്കിൽ വിരൽ ഉപയോഗിച്ച് നന്നായി apply ചെയ്യുക. കൺസീലർ ആവശ്യമെങ്കിൽ ഉപയോഗിക്കുക. Eye smudger ഉപയാേഗിച് കണ്ണെഴുതി ചെറുതായി ടmudge ചെയ്യുക. ലിപ്സ്റ്റിക്ക് ലെെറ്റായി apply ചെയ്യുക. Setting Spray ഉപയാേഗിച്ച് മേയ്ക്കപ്പ് Set ചെയ്യുക.

Body Polishing , Spa Treatment, Nail Art ഇവയുടെ വിശദ വിവരവുമായി ഉടനെതന്നെ.

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page