മൈസൂരിലെ "ദസറ" ഉത്സവം.
- Lekshmi Devi C S
- Oct 25, 2019
- 1 min read
മൈസൂരിലെ ദസറ ഉത്സവം ഒരു തവണയെങ്കിലും കണ്ടില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും.

ഒരു സാധാരണ നഗരമായ മെെസൂർ നവരാത്രിക്കാലത്ത് ആഘോഷ ഭൂമിയായി മാറും. തൊട്ടടുത്തുള്ള ചാമുണ്ഡിക്കുന്നിലെ ചാമുേണ്ഡേശ്വരി മഹിഷാസുരനെ വധിച്ച് തിന്മയ്ക്കുമേൽ നന്മ വിജയിച്ചതിന്റെ ആഘോഷമാണ് വിജയദശമി.

എല്ലാ വർഷവും നവരാത്രിയും പത്താം ദിവസത്തെ വിജയദശമിയും സന്തോഷസൂചകമായി വിവിധ കലാപരിപാടികളാേടു കൂടി ഇവിടെ ആഘോഷിയ്കുന്നു.

വിവിധ തരം മത്സരങ്ങൾ , നൃത്തം, സംഗീതം, പ്രദർശനങ്ങൾ, ഭക്ഷ്യമേള, ഇവയ്ക്കു പുറമേ തുടക്ക ദിവസവും സമാപന ദിവസവും ഗംഭീര ഘോഷയാത്രയും ഇതിെന്റെ ഭാഗമായി നടക്കുന്നു.

ഇതോടനുബന്ധിച്ച് വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായ മെെസൂർ കൊട്ടാരം മുഴുവൻ ദീപങ്ങളാൽ പ്രകാശ പൂരിതമാകുന്ന അവിസ്മരണീയ കാഴ്ച ഒരിക്കലെങ്കിലും കാണാതെ പോകരുത്

സന്ധ്യ മയങ്ങി ഇരുട്ടു വീഴുന്ന നേരത്ത് വൻ ജനാവലി കാത്തു നില്കേ കാെട്ടാരം മുഴുവൻ പെട്ടെന്ന് ദീപാലoങ്കൃതമാകുന്ന അവിസ്മരണീയ കാഴ്ചയും , കാണികൾ ഒന്നടങ്കം ആ കാഴ്ചയിൽ മതിമറന്ന് W000W എന്ന് പുറപ്പെടുവിക്കുന്ന ശബ്ദവും , അതാെരു പ്രത്യേക feel ആണ് നല്കുക.
Comments