top of page

യാത്രകൾ സ്പോൺസേർഡ് ആണോ?

Updated: Jan 3, 2020

ഇതുവരെ അല്ല . Hard Earned Money കരുതി വച്ചാണ് യാത്രകൾ . വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ് 4-5 മാസം മുൻപേ ബുക്കു ചെയ്യുo. ഹോട്ടൽ ബുക്കിംഗിനായി goibibo site ഉം booking.com മാണ് ഉപയോഗിക്കുന്നത്. 'Orizone Holidays' ന്റെ Travel References എടുക്കാറുണ്ട്. യൂറോപ്പിലേക്കാണെങ്കിൽ Schengen visa വളരെ വൈകിയേ Stamp ചെയ്ത് കിട്ടാറുള്ളു. അതിനാൽ മുഴുവൻ refund ഉള്ള ഹോട്ടലാണ് ബുക്കു ചെയ്യാറ് . അഥവാ വിസ Reject ചെയ്താലും നഷ്ടമുണ്ടാകാതിരിക്കാനാണിത്.

ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഏകദേശം അടുത്തുള്ളവ നോക്കിയാണ് ബുക്കു ചെയ്യാറ് . Google map ൽ നിന്ന് കാണേണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം മനസ്സിലാക്കാറുണ്ട്. ഹോട്ടലുകൾ ബുക്കു ചെയ്യും മുൻപ് Reviews ശ്രദ്ധിക്കും. ബുക്കിംഗിന് സ്ഥിരമായി ഒരു Site തന്നെ ഉപയോഗിക്കുകയാണെങ്കിൽ ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാകും.

യാത്ര ചെയ്യുന്ന മിക്ക സ്ഥലങ്ങളിലും ഇപ്പോൾ സൗജന്യ WiFi ലഭ്യമാണ്. ഇന്ത്യയിൽ രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ Hostel സൗകര്യങ്ങളുമുണ്ട്.. ലോകമെമ്പാടും മിതമായ നിരക്കിൽ , വൃത്തിയുള്ള മുറികൾ,ഡോർമെറ്ററികൾ ,പേയിംഗ് ഗസ്റ്റ് സൗകര്യം എന്നിവയും ലഭ്യമാണ്. ഇവയെല്ലം മിക്കപ്പോഴും ടൂറിസം കേന്ദ്രങ്ങളുടെ സമീപത്തായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം സഞ്ചാരികളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്. വിദേശ രാജ്യങ്ങളിൽ ഹോം സ്റ്റേ സൗകര്യങ്ങൾ ലഭ്യമാണ്.

ഇന്ത്യയിൽ നോർത്ത് ഈസ്റ്റ് പോലുള്ള സ്ഥലങ്ങളിലും ഹോം സ്റ്റേ പോലുള്ള സൗകര്യമുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ആളുകളുടെ മുഖ്യ വരുമാന സ്രോതസ്സ് ഇതായതിനാൽ അവർ വളരെ ഉപചാരപൂർവമാണ് പെരുമാറുന്നത്.

യാത്ര ചെയ്യുന്ന സ്ഥലങ്ങളുടെ ഭൂമി ശാസ്ത്രം ,ചരിത്രം ,ഭക്ഷണ രീതി ,ഭാഷ ,കറൻസി എന്നിവയെക്കുറിച്ച് ഒരേകദേശ ധാരണ എപ്പോഴും സഹായകമാകും .യാത്രക്ക് മുമ്പായി Google ചെയ്ത് ഈ വക കാര്യങ്ങൾ നന്നായി മനസ്സിലാക്കും. ഇതൊന്നുമില്ലാതെ പെട്ടെന്ന് പോയ യാത്രകളും നിരവധിയുണ്ട്.

ഇറ്റലി പോലുള്ള സ്ഥലങ്ങളിൽ ഒരു ഇംഗ്ലീഷു വാക്കു പോലും ,എന്തിന് ഒന്നു മുതൽ പത്തുവരെ പറയാൻ പോലും അറിയാത്തവരുണ്ട്. ഇത്തരം ഘട്ടങ്ങളിൽ Google Translator app സഹായകമാകാറുണ്ട്.

ഭക്ഷണക്കാര്യങ്ങളിൽ ഒരു പാട് പരീക്ഷണങ്ങൾ നടത്താറില്ല ,എന്നാലും അറിഞ്ഞിരിക്കാനായി അതതു സ്ഥലങ്ങളിലെ പ്രത്യേക ഭക്ഷണങ്ങളും രുചിച്ചു നോക്കാറുണ്ട്.

ഷോപ്പിംഗിനായി അധികം പൈസ കളയാറില്ല .അതാതു സ്ഥലങ്ങളിലെ സുവനീറുകൾ നിർബ്ബന്ധമായും വാങ്ങാറുണ്ട്. നല്ലൊരു സുവനീർ ശേഖരം എനിക്കുണ്ട്.

ഒരു സ്ഥലത്ത് കാണേണ്ട സ്ഥലങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്യാറുണ്ട്. സമയലാഭത്തിനായി Skip The Line സൗകര്യം ഉപയോഗിക്കാറുണ്ട് .

സുഹൃത്തുക്കളുമായി യാത്ര ചെയ്യുമ്പോൾ സമാന ചിന്താഗതിയുള്ളവരുമായി മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്.

യാത്രയിൽ നിങ്ങളുടെ സ്ഥിരം ശീലങ്ങൾ ഒരു പാട് മാറ്റെണ്ടി വരും ,ഒരുപാട് സൗകര്യങ്ങളും. യാത്രകൾ ശ്രദ്ധയോടും തീരുമാനങ്ങൾ കരുതലോടും കൂടി ചെയ്യുക .

317 views0 comments

Comments


bottom of page