top of page

വയനാട് ഡയറീസ്.

ആദ്യം കാണുന്ന ചിത്രമാെന്ന് സൂം ചെയ്ത് നാേക്കൂ. ഷിംലയിലാേ, കാശ്‌മീരിലാേ, അങ്ങ് സ്വിറ്റ്സർലൻഡിലാേ ഉള്ള ഒരു ഹെറിറ്റേജ് റിസാേട്ട് പാേലെയില്ലേ ?

ഇവിടെ കേരളത്തിലെ വയനാട് ജില്ലയിലെ വെെത്തിരിയിലെ സാധാരണ ഒരു ഗവണ്മന്റ് സ്കൂളാണിത്. ഞാൻ കൂടി ഭാഗമായുള്ള സമഗ്ര ശിക്ഷയുടെ സ്ക്കൂൾ വിസിറ്റിന്റെ ഭാഗമായാണ് ഞാനിവിടെ എത്തിയത്.

ചുറ്റും മലനിരകളും ,പച്ചപ്പട്ടണിഞ്ഞ താഴ്‌വരങ്ങളും , കുഞ്ഞരുവികളും , തേയിലത്താേട്ടങ്ങളും . സ്ക്കൂളിന്റെ മുറ്റത്ത് നിന്ന് നാേക്കിയാൽ തല ഉയർത്തി നിൽക്കുന്ന ചെമ്പറ പീക്ക്. ഇവിടുത്തെ അന്തരീക്ഷത്തിനു പാേലും എന്താെരു നെെർമല്യം. ഈ കാഴ്ച കണ്ടു വളരുന്ന ഈ കുട്ടികൾ എത്ര ഭാഗ്യവാന്മാർ, ഇവിടെ ഒരു ടീച്ചറായി വരാൻ ആരാണാഗ്രഹിക്കാത്തത്.❤️❤️❤️

NB: പട്ടണത്തിലെ സ്കൂളിലെ കുട്ടികൾ വെെകിവരുന്നതിന് പറയുന്ന കാരണങ്ങൾ ബസ്സ് ലേറ്റായി, ടയർ പഞ്ചറായി തുടങ്ങിയവയാണെങ്കിൽ ഇവിടെയത് വരുന്ന വഴിയിൽ ആന ഉണ്ടായിരിന്നു, പുലി വട്ടം ചാടി എന്നിവയാണ്. എന്താല്ലേ ?😀😀

3 views0 comments

Comments


bottom of page