"ഏസ്ത്തറ്റിക് ട്രാവലർ". ...... (കലങ്ങിയില്ലേ?...)
- Lekshmi Devi C S
- Sep 20, 2019
- 1 min read
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വൈവിദ്ധ്യമാർന്ന സംസ്കാരം ,ഭൂപ്രകൃതി ,കലകൾ ,ഭാഷ ഇവയൊക്കെ നേരിൽ കണ്ടറിയുക ഏറെ സന്തോഷകരമാണ്.
വിഭിന്ന സംസ്കാരങ്ങളുടെ സങ്കലനം ,ജീവിത വൈജാത്യം എന്നിവ പോലെ പ്രാധാന്യമുള്ളതാണ് ഓരോ നാട്ടിലേയും സൗന്ദര്യ സങ്കൽപ്പങ്ങളും. പ്രാദേശികമായ സൗന്ദര്യ സംരക്ഷണ രീതികൾ കൂടെ അറിയുന്നതിൽ എനിക്ക് കൗതുകമുണ്ട്. ഒരു പക്ഷെ ഒരു കോസ്മറ്റോളജി അദ്ധ്യാപിക എന്ന നിലയിൽ പ്രവർത്തിക്കുന്നതു കൂടി ഇതിനു് കാരണമായിട്ടുണ്ടാകും കോസ്മറ്റോളജി അദ്ധ്യാപിക എന്ന നിലയിലുള്ള എന്റെ അറിവുകൾ കൂടി പ്രയോജനപ്പെടുത്തി, യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ സൗന്ദര്യ നുറുങ്ങുകൾ ,ഫാഷൻ തുടങ്ങിയ വിഷയങ്ങളും കൂടി ഉൾപ്പെടുത്തിയ ഒരു ട്രാവൽ പേജാണ് ഉദ്ദേശിക്കുന്നത്.
"അതുകൊണ്ടാണു് "എസ്ത്തറ്റിക് ട്രാവലർ"

Comments