top of page

NAPIER MUSEUM / A MUST VISIT PLACE IN THIRUVANANTHAPURAM #നേപ്പിയർ മ്യൂസിയം# എന്റെ തിരുവനന്തപുരം.

#നേപ്പിയർ മ്യൂസിയം# എന്റെ തിരുവനന്തപുരം.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിശാലമായ ഒരു പാെതു ഉദ്യാനത്തിന്റെ മദ്ധ്യത്തിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം പ്രകടമാക്കുന്ന പ്രൗഢ ഗംഭീര നിർമ്മിതി നേപ്പിയർ മ്യൂസിയം.

ശ്രീ ആയില്യം തിരുനാൾ മഹാരാജാവ്, തിരുവിതാംകൂറിന്റെ അമൂല്യ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി നിർമ്മിച്ചതാണ് ഈ മന്ദിരം. ഇതിന്റെ നിർമ്മാണച്ചുമതല മദ്രാസ് സർക്കാരിന്റെ ഗവർണർ ജനറലായിരുന്ന നേപ്പിയർ പ്രഭുവിന് നല്കുകയായിരുന്നു.

അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നേപ്പിയർ മ്യൂസിയമെന്ന പേര് . റാേബർട്ട് ചിസാേo എന്ന വാസ്തു ശില്പിയാണ് ഇതിന്റെ രൂപ കല്പന നിർവ്വഹിച്ചത്.

ഇന്താേ സാർസനിക് രീതിയിൽ മുഗൾ, ഇറ്റാലിയൻ, ചെെനീസ് വാസ്തുശില്പമാതൃകയിൽ കേരള പാരമ്പര്യ ശെെലിയും സമന്വയിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ചുമരുകൾ ചുവപ്പും, വെള്ളയും വെട്ടുകല്ലുകളാലും വശങ്ങൾ വലിയ കല്ലുകളാലും യാേജിപ്പിച്ച്, ഒരു പ്രത്യേക രീതിയിലുള്ള ജിയാേ മെട്രിക് പാറ്റേണിലുള്ള നിറങ്ങളും നൽകിയിരിക്കുന്നു.

മരത്തിലുള്ള പ്രൗഢ ഗംഭീരമായ അതി സൂക്ഷ്മകാെത്തു പണികൾ കെട്ടിടത്തിന്റെ പ്രൗഢി കൂട്ടുന്നു.

ഗാേത്തിക്ക് ശെെലിയിലുള്ള തലയെടുപ്പുള്ള മേൽക്കൂരയിൽ Watch Tower കളും കാണാം.

നാലു വശങ്ങളിലായി വലിയ വാതായനങ്ങളും .അകത്ത് അതിവിശാലമായ മൂന്നു ഹാളുകളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികളും കമാനങ്ങളും.

മനാേഹര ചിത്രങ്ങൾ ആലേഖനം ചെയ്ത കാെത്തു പണികളുള്ള തടി കാെണ്ട് തീർത്ത മച്ച്. ചുറ്റിലും വിശാലമായ ബാൽക്കണികൾ . തടി കൊണ്ടുള്ള ഗാേവണികൾ, ശുദ്ധവായു സഞ്ചാരത്തിനുള്ള വർണ്ണശഭളമായ വലിയ കമാനാകൃതിയിലുള്ള ജനാലകൾ.

സമ്പന്നമായ സാംസ്കാരിക പെെ തൃകം വിളിച്ചാേതുന്ന അമൂല്യ വസ്തുക്കളുടെ ഒരു വൻ ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. വെങ്കലത്തിലും , തടിയിലും ശിലയിലും തീർത്ത അതി സൂക്ഷ്മകാെത്തു പണികളുള്ള ദേവീ ദേവന്മാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ, വേലുത്തമ്പി ദളവയുടെ വാൾ, അതിശയിപ്പിക്കുന്ന കാെത്തു പണികളുള്ള അലങ്കാര മേശ, സ്വാതി തിരുനാൾ മഹാരാജാവ് പണി കഴിപ്പിച്ച പുഷ്പക വിമാനം, ആഭരണപ്പെട്ടി, നെട്ടൂർപ്പെട്ടി, ആനക്കാെമ്പിൽ തീർത്ത ശേഖരങ്ങൾ, ജാവനീസ് നിഴൽ നാടകപ്പാവകൾ, സംഗീത ഉപകരണങ്ങൾ, നാണയ ശേഖരങ്ങൾ, വിവിധ രാജ്യങ്ങളിലെ മുഖം മൂടികൾ എന്നിവ അവയിൽ ചിലതു മാത്രം.

പത്മനാഭപുരത്തു നിന്നുള്ള അഞ്ചു നിലയിലായി കരിവീട്ടിയിൽ നിറയെ സൂക്ഷ്മ രൂപങ്ങൾ കാെത്തി വച്ചിരിക്കുന്ന ഭീമൻരഥം അതിശയത്താേടെയല്ലാതെ കാണാൻ കഴിയില്ല. രഥത്തിനു ചുറ്റിലും രാമായണം, ഭാഗവതം, ശിവപുരാണം എന്നിവയിലെ രംഗങ്ങളാൽ അലംകൃതം. അവയിൽ വിഷ്ണു, ശിവൻ, ബ്രഹ്മ,ദുർഗ്ഗ എന്നിവരുടെ രൂപങ്ങൾ കാണാo .ഇതിനല്ലൊം പുറമേ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ സ്വകാര്യ ശഖേരത്തിലെ ചില കാഴ്ചവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

താെട്ടടുത്തുള്ള ശ്രീ ചിത്ര ആർട്ട് ഗ്യാലറിയിൽ വിശ്വാേത്തര ചിത്രകാരനായ രാജാരവിവർമ്മ തുടങ്ങിയവരുടെ അമൂല്യ ചിത്രരചനകളുടെ ഒരു വൻ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു.150 വർഷം പഴക്കമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാല ഇവിടെ സ്ഥിതി ചെയ്യുന്നു. പക്ഷികളേയും, മൃഗങ്ങളേയും സ്വാഭാവിക ചുറ്റുപാടിലാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്.

കൂടാതെ ഇന്ത്യയിലെ തന്നെ വലിയ Natural History Museum കാഴ്ചക്കാെപ്പം അറിവും പകർന്നു നൽകുന്നു. ഒരു അക്വേറിയവും, ചിൽഡ്രൻസ് പാർക്കും ഇവിടെയുണ്ട്.

ഇതിനു മദ്ധ്യത്തിലുള്ള Band Stand മന്ദിരവും നേപ്പിയർ മ്യൂസിയം പാേലെ തന്നെ തിരുവനന്തപുരത്തിന്റെ ഒരു Land Mark തന്നെ. വെെകുന്നേരങ്ങളിൽ ഒരിക്കലെങ്കിലും ഇവിടെയിരുന്ന് ആകാശവാണി കേൾക്കാത്ത തിരുവനന്തപുരത്തുകാർ ചുരുക്കമായിരിക്കും.

എത്രയാേ തവണ ഈ ബഞ്ചുകളിൽ ഇരുന്നിരിക്കുന്നു. ഓർക്കുമ്പാേൾത്തന്നെ നാേസ്റ്റാൾജിയ.

നൂറ്റാണ്ടുകൾ പഴക്കമുള്ള വളരെയധികം അപൂർവ്വ വൃക്ഷങ്ങളുടേയും, ചെടികളുടേയും കൃത്യമായി പരിപാലിക്കുന്ന ഒരു മനാേഹര ഉദ്യാനമാണിത്. നിറയെ ഔഷധ സസ്യങ്ങളും.

മ്യൂസിയത്തിന് ചുറ്റുമുള്ള നടപ്പാത വ്യായാമത്തിന് ആളുകൾ ഉപയാേഗിക്കുന്നാെരിടമാണിത്. ധാരാളം സിനിമകളിലും ഇടം നേടിയിട്ടുണ്ട്.

മ്യൂസിയത്തിലെ കാഴ്ചാ വിശേഷങ്ങളാണ് ഈ വീഡിയാേയിൽ.

ഇതുവരെ മ്യൂസിയം സന്ദർശിച്ചിട്ടില്ലാത്തവർ തങ്ങളുടെ List ൽ ഇത് തീർച്ചയായും ഉൾപ്പെടുത്തണം, ഇല്ലെങ്കിൽ അതാെരു തീരാ നഷ്ടമായിരിക്കും.


യാത്രാ വിശേഷങ്ങൾ തുടരുന്നു.....


വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ, Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.


Link ചുവടേ ചേർക്കുന്നു.


Visit Youtube channel@Aesthetic Traveler.



24 views
bottom of page