യാത്രയിൽ ഞാൻ കണ്ട ചില കുളക്കടവുകളും,പടവു കിണറുകളും .
- Lekshmi Devi C S
- Dec 2, 2020
- 1 min read
5 Bathing Spots in Ponds and Stepwells I Came Across During My Travels.

പുരാതനകാലം മുതൽക്കേ കുളക്കടവുകൾക്കും , പടവു കിണറുകൾക്കും വളരെയധികം പ്രാധാന്യമുണ്ടായിരുന്നതായി കാണാം. വരൾച്ചയിൽ നിന്നും രക്ഷ നേടുന്നതിനു മാത്രമല്ല ഇതിന് സാമൂഹികമായും, സാംസ്കാരികമായും പ്രാധാന്യമുണ്ടായിരുന്നു. അത്തരം ചില കുളക്കടവുകളുടേയും, പടവു കിണറുകളുടേയും വിശേഷമാണ് പുതിയ വീഡിയാേയിൽ .
1. പത്മതീർത്ഥക്കുളം .

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് ശ്രീപത്മനാഭ ക്ഷേത്രത്താേട് ചേർന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പത്മതീർത്ഥക്കുളം. കൽമണ്ഡപങ്ങളും കടവുകളും പടവുകളുമുള്ള പത്മതീർത്ഥം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ വിഗ്രഹം നിർമ്മിക്കാൻ നേപ്പാളിലെ ഗന്ധകി നദിയിൽ നിന്നു കാെണ്ടുവന്ന സാലിഗ്രാമിന്റെ ബാക്കിയുള്ളവ ഇതിനു മദ്ധ്യത്തിലെ കിണറിനുള്ളിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ ഇതിലെ ജലം പവിത്രജലമായി കരുതുന്നു.

2.പെരളശ്ശേരി അമ്പലക്കുളം .

കണ്ണൂർ പെരളശ്ശേരി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്താേട് ചേർന്നുള്ള നിർമ്മിതിയിലും, വാസ്തുശില്പചാരുതയിലും മുന്നിൽ നിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരമ്പലക്കുളം. ഇവിടുത്തെ ജലം കാവേരി, ഗാേദാവരി, കൃഷ്ണ എന്നീ നദികളിലെ പവിത്രജലമാണെന്നാണു സങ്കൽപ്പം.

3.റാേമൻ ബാത്ത് എന്ന ബാത്ത് .

ഇംഗ്ലണ്ടിനു തെക്കുപടിഞ്ഞാറ് സാേമർസെറ്റ് എന്ന സ്ഥലത്താണ് റാേമൻ ബാത്ത് . പുരാതന റാേമാക്കാരുടെ സുലിസ് മിനർവ എന്ന ദേവതയുടെ ആരാധനാലയവും അതാേടു ചേർന്നുള്ള പബ്ളിക് ബാത്തും.

4.അഗ്രസെന്റെ പടവു കിണർ .

ധാരാളം ചരിത്രവും, ചരിത്രസ്മാരകങ്ങളും ഉറങ്ങുന്ന നഗരമാണ് ഡൽഹി. ഇവിടെയാണ് ആർക്കിയാേളജിക്കൽ സർവ്വേയുടെ സംരക്ഷിത സ്മാരകമായ ഒരു പുരാതന വാസ്തുവിദ്യാ അത്ഭുതം അഗ്രസെന്റെ പടവു കിണർ സ്ഥിതി ചെയ്യുന്നത്.

5.ക്വീൻസ് ബാത്ത് അഥവാ രാജ്ഞിയുടെ കുളിപ്പുര .

ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ യുനസ്ക്കാേയുടെ ലാേക പെൈ തൃക പട്ടികയിൽ ഇടം നേടിയ ഹംപി. പ്രൗഢിയുടെ ഔന്നത്യത്തിൽ നിന്ന് തകർത്തെറിയപ്പെട്ട വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി. കഥകൾ ബാക്കി വച്ച കാെട്ടാര തിരുശേഷിപ്പുകളിൽ അധികം കേടുപാടുകളില്ലാതെ രാജ്ഞിയുടെ കുളിപ്പുര .

വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ,Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Link ചുവടേ ചേർക്കുന്നു.
Visit Youtube channel@Aesthetic Traveler.
Comments