ഇറ്റലി,പ്രത്യാശയാേടെ ഞാനും.
- Lekshmi Devi C S
- Mar 31, 2020
- 1 min read
ശിശിരം വഴി മാറുന്ന വേളയിലാണ് ഞാനും സുഹൃത്ത് ദീപയും ഇറ്റലിയിലെത്തുന്നത്.വളരെയധികം ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളും , ലാേകാത്ഭുതങ്ങളും,മനാേഹരമായ ഭൂപ്രകൃതിയും,വ്യത്യസ്ത സംസ്ക്കാരവും , രുചികളുമുള്ള ഇറ്റലി ഞങ്ങളുടെ ലിസ്റ്റിൽ മുന്നിലായുണ്ടായതിൽ ഒരതിശയവുമില്ല.

ഏറേ സമയം ക്യൂ നിന്ന് കണ്ടിരിന്ന സ്ഥലങ്ങൾ ഇന്ന് ശൂന്യമായിക്കിടക്കുന്ന കാഴ്ച ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്.സിറ്റിയുടെ നടുക്കുള്ള ട്രെവി ഫൗണ്ടനിൽ നാണയമെറിയുകയെന്നത് അവിടുത്തെ ഒരു വിശ്വാസമാണ്.

പുറം തിരിഞ്ഞു നിന്ന് വലതു കൈ കാെണ്ട് ഇടതു താേളിനു മുകളിലൂടെ നാണയത്തുട്ട് ഫൗണ്ടനിലേയ്ക്ക് എറിയുന്നത് ഇവിടുത്തെ ഒരാചാരമാണ്.നാണയം ഫൗണ്ടനിലെ വെള്ളത്തിലേയ്ക്കു വീണാൽ വീണ്ടും റാേമിലേയ്ക്ക് തിരികെ വരാൻ സാധിക്കുമെന്നാണ് വിശ്വാസം.ദിവസവും ഏകദേശം 5,000 യൂറാേ വരെ ഇവിടെ നിന്ന് ഇപ്രകാരം ലഭിക്കും.ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് ഉപയാേഗിക്കാറ്.അത്രയും തിരക്കുള്ള സ്ഥലങ്ങൾ ഇന്ന് ശൂന്യമായിക്കിടക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നു. വത്തിക്കാനിലെ അത്ഭുത മ്യൂസിയവും,തിരക്കുള്ള ബസീലിക്കയുമെല്ലാം ഒഴിഞ്ഞതും,മാർപാപ്പ ലക്ഷങ്ങൾ പങ്കെടുക്കാറുള്ള പബ്ലിക്ക് മാസ് നടക്കുന്ന പിയാസയിലൂടെ ചാറ്റൽ മഴയിൽ ഒറ്റയ്ക്ക് നടക്കുന്ന കാഴ്ചയും തിരക്കേറിയ കാേളാേസിയവും,റാേമൻ ഫാേറവും ഭംഗിയുള്ള തെരുവുകളും ,റാേഡുകളും ശൂന്യമായതും ഇന്ന് വാർത്തകളിൽ കാണുന്നു.

ട്രെവി ഫൗണ്ടനിൽ പുറം തിരിഞ്ഞ് ഞാനും ഒരു നാണയമെറിഞ്ഞിരുന്നുവല്ലാേ.
Comments