top of page

ബ്ലാക്ക് ഫാേറസ്റ്റിലെ കുക്കു.

ജർമ്മനിയുടെ തെക്കുപടിഞ്ഞാറു കാേണിൽ ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന മനാേഹരമായ ഒരു പർവ്വത പ്രദേശമാണ് ബ്ലാക്ക് ഫാേറസ്റ്റ് .

സമുദ്രനിരപ്പിൽ നിന്നു ഏകദേശം 4900 അടി മുകളിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം.ഗാേത്തിക് ശെെലിയിലുള്ള കെട്ടിടങ്ങളും,കാേട്ടകളും , പെെൻ മരക്കാടുകളും,കാെച്ചു,കാെച്ചു വെള്ളച്ചാട്ടങ്ങളും,അരുവികളും,മുന്തിരിത്താേട്ടങ്ങളും കാെണ്ട് പ്രശസ്തമാണിവിടം.

ധാരാളം മരങ്ങൾ തിങ്ങി വളരുന്നതു മൂലം കാടുകൾക്ക് ഇരുണ്ട നിറമുള്ളതിനാലാണ് ഇതിനെ ഡാർക്ക് ഫാേറസ്റ്റ് അഥവാ ബ്ലാക്ക് ഫാേറസ്റ്റ് എന്നു വിളിക്കുന്നത്.

ബ്ലാക്ക് ഫാേറസ്റ്റിലെ സവിശേഷ ഉത്‌പന്നമാണ് കുക്കു ക്ലാേക്ക് .

ദേവതാരു, പെെൻ എന്നീ പാെക്കത്തിൽ വളരുന്ന മരങ്ങളുടെ തടി ഉപയാേഗിച്ചാണ് കുക്കു ക്ലാേക്ക് നിർമ്മിക്കുന്നത്.

പൂർണ്ണമായും കൈകാെണ്ട് പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന ക്ലാേക്കിന് ആവശ്യക്കാർ ഏറെയാണ്. ലോകമെമ്പാടുമുള്ള കുക്കു ക്ലാേക്കുകൾ ഈ പ്രദേശത്ത് നിർമ്മിക്കുന്നവയാണ്.

തടി കാെണ്ടുള്ള കാെച്ചു വീടന്റെ മാതൃകയിൽ , പെൻഡുലം നിയന്ത്രിക്കുന്ന, ചെറു വാതിൽ തുറന്ന് കുഞ്ഞിക്കിളി ഇറങ്ങി വന്ന് കുക്കു ശബ്ദം പുറപ്പെടുവിക്കുന്ന വിധമാണ് ഇതിന്റെ രൂപകല്പന.

വിവിധ വലുപ്പത്തിലും,ആകൃതിയിലും ഇവ ലഭ്യമാണ്.

കുക്കു ക്ലാേക്ക് ഉണ്ടാക്കുന്ന രീതി നേരിൽ കാണാനും, മനസ്സിലാക്കാനും , ആവശ്യക്കാർക്ക് പല വലുപ്പത്തിലും,രൂപത്തിലുമുള്ള ക്ലാേക്കുകൾ വാങ്ങാനും ഇവിടുത്തെ "കുക്കൂസ് ഹൗസിൽ" കാഴ്ച്ചക്കാർക്ക് സൗകര്യമാെരുക്കിയിട്ടുണ്ട്.

ആയിരക്കണക്കിനാളുകൾ ദിവസവും ഇവിടം സന്ദർശിക്കാറുണ്ട്.

കെട്ടിടത്തിനു മുന്നിൽ കുക്കു ക്ലാേക്കിന്റെ വലിയാെരു മാതൃക പ്രദർശിപ്പിച്ചിട്ടുമുണ്ട്.

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page