ഹാേളി ഐലൻഡിലെ കൗതുകക്കാഴ്ച !!!!
- Lekshmi Devi C S
- Apr 30, 2020
- 1 min read
യൂറാേപ്പിലെ മിക്ക രാജ്യങ്ങളിലും റാേഡ് ട്രിപ്പ് ചെയ്തിട്ടുണ്ടെങ്കിലും UK യിൽ ലണ്ടൻ മുതൽ സ്ക്കാേട്ട്‌ലൻഡിലെ ലസ്സ് സുഖവാസ കേന്ദ്രം വരെ ഞാനും സുഹൃത്തുക്കളായ ദീപയും,ജിജിയും ചെയ്ത ലേഡീസ് ഒൺലി റാേഡ് ട്രിപ്പ് അവിസ്മരണീയമായിരുന്നു.വഴിയിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റു മാത്രം തയ്യാറാക്കി ബാക്കി ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യാതെയുള്ള ഒരു ട്രിപ്പ്.

വളരെയധികം കൗതുകക്കാഴ്ചകൾ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്.
ഇംഗ്ലണ്ടിന് വടക്കു കിഴക്ക് ഭാഗത്തായി സ്ക്കാേട്ട്ലൻഡിനടുത്തായി മെയിൽ റൂട്ടിൽ നിന്നു അല്പം അകത്തേയ്ക്ക് മാറിയാണ് Lindisfrane അഥവാ ഹാേളി ഐലൻഡ് .

ഏഴാം നൂറ്റാണ്ടിൽ ഒരു ഐറിഷ് സന്യാസി ടt.Aiden സ്ഥാപിച്ച ഒരു ക്രിസ്ത്യൻ മാെണാസ്റ്റ്രിയാണിത്.

ഇതാെരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.മെയിൻ റൂട്ടിൽ നിന്ന് ഏകദേശം രണ്ടര കിലാേമീറ്റർ ചെറിയ ഒരു cause way റാേഡിലൂടെ സഞ്ചരിച്ചുവേണം ഇവിടേയ്ക്കെത്താൻ.

മാെണാസ്റ്റ്രി കടലിനാൽ ചുറ്റപ്പെട്ടതാണ്.ഹാേളി ഐലൻഡ് ഒരു Tidel Island ആണ്.

അതായത് ദിവസവും രണ്ടു നേരം വേലിയേറ്റ സമയത്ത് ഈ ദ്വീപിലേയ്ക്കുള്ള വഴിയും,ചുറ്റുവട്ടവും കടൽ മൂടുന്ന കൗതുകക്കാഴ്ച കാണാം.

രാവിലേയും, വെെകുന്നേരവും നിശ്ചിത സമയത്താണിത് സംഭവിക്കുക.

ഇതാെരു Tidel Island ആയതിനാൽ ഇവിടെ ഒരു വേലിയേറ്റ സമയ വിവരപ്പട്ടികയും,അപായമുന്നറിയിപ്പ് ബാേർഡും സ്ഥാപിച്ചിട്ടുണ്ട്.

ഇതിലെ സമയ നിയമം അനുസരിച്ച് മാത്രമേ ദ്വീപിലേയ്ക്ക് യാത്ര ചെയ്യാൻ പാടുള്ളു.ഭാഗ്യവശാൽ ഈ അത്‌ഭുതക്കാഴ്ച ഞങ്ങൾക്കും സാദ്ധ്യമായി.

ഒരര മണിക്കൂർ സമയം കാെണ്ട് ആ പ്രദേശം മുഴുവൻ കടലു മൂടുന്ന ആ കാഴ്ചയ്ക്ക് ഞങ്ങളും സാക്ഷിയായി.

ഏകദേശം രണ്ടു മണിക്കൂറിനു ശേഷം കടൽ പൂർണ്ണമായും പിൻവാങ്ങി. ഞങ്ങൾ ദ്വീപിലേയ്ക്ക് യാത്ര തുടർന്നു.

ആ വഴി യാത്ര ചെയ്യുന്നവർ ഈക്കാഴ്ച ഒരിക്കലും നഷ്ടമാക്കരുത്.ചില കാഴ്ചകൾ അത്രയ്ക്ക് വിലമതിക്കുന്നവയാണ്.
Comments