top of page

മുറാനാേ ഗ്ലാസ്സും , ആറന്മുളക്കണ്ണാടിയും.

കേരളത്തിലെ ആറന്മുളക്കണ്ണാടി പാേലെ പ്രശസ്തമായ ഒരു ഉല്പന്നം അങ്ങ് വടക്കൻ ഇറ്റലിയിലെ വെനീസ് നഗരത്തിന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മുറാനാേ ദ്വീപിലുമുണ്ട്പരമ്പരാഗതരീതിയിലുള്ള മുറാനാേ ഗ്ലാസ്സുല്പന്നങ്ങൾ.

സിലിക്കാ സാേഡാലെെo , പാെട്ടാസിയം തുടങ്ങി ചില ധാതുക്കൾ ഒരു പ്രത്യേക തരം ചൂളയിൽ ഏകദേശം 1500 ഡിഗ്രി താപനിലയിൽ ഉരുക്കിയാണ് ഇവ നിർമ്മിക്കുന്നത്. ഗ്ലാസ്സ് മിശ്രിതത്തിൽ സ്വർണ്ണമാേ , വെള്ളിയാേ ഫാേയിൽ ചേർക്കാറുണ്ട്. കൂടാതെ തിളക്കത്തിന് ചെമ്പ്, വെള്ളനിറത്തിന് സിങ്ക്, നീല നിറത്തിന് കാേബാൾട്ട് എന്നിവയും ഉപയാേഗിക്കുന്നു.


ഇങ്ങിനെ തയ്യാറാക്കുന്ന പ്രത്യേക കൂട്ടുപയാേഗിച്ച് വിവിധതരം മനാേഹരമായ ആഭരണങ്ങൾ, ഗ്ലാസ്സുകൾ, കാഴ്ചവസ്തുക്കൾ , സുവനീറുകൾ എന്നിവ നിർമ്മിക്കുന്നു.

ഇവിടെ മാത്രം നിർമ്മിക്കുന്ന ഈ സവിശേഷ ഉൽപ്പന്നങ്ങൾ വിശ്വപ്രസിദ്ധമാണ്'. ലാേകമെമ്പാടും ആവശ്യക്കാർ ഏറെയും.

Comentarios


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page