top of page

ഒരു ക്ഷണക്കത്ത്

ഇത് ആയിഷേച്ചി . വീട്ടിലെ നന്മ മരങ്ങളിലാെന്ന് .

ree

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മെെക്രാേ ബയാേളജിയിൽ ഉന്നത വിജയം നേടി കുടുംബമായി താമസിക്കുകയായിരുന്നു. എല്ലാമാെന്ന് സെറ്റിലായ ശേഷം ഉള്ളിലെ ഉറങ്ങിക്കിടന്ന കലാവാസനയെ "zentangle" എന്ന കലാരൂപത്തിൽ അവതരിപ്പിക്കുന്നു.

എന്താണ് സെൻറ്റാഗിൾ ആർട്ട് ?

ree

വളരെ ശ്രദ്ധയും, മനകണക്കുകൂട്ടലും അതിലേറെ ഏകാഗ്രതയുo ആവശ്യമുള്ള, ഒരു വര പിഴച്ചാൽ പാേലും മാറിപ്പാേകുന്ന രൂപത്തെ ഒറ്റ ഒഴുക്കിൽ വരയ്ക്കുന്നതാണ് zentangle Art.

ree

ഒരു ചിത്രവും മുൻകൂട്ടി തീരുമാനിച്ച് വരയ്ക്കുന്നതല്ല. കണ്ണിന്റെയും , കയ്യുടേയും, മനസ്സിന്റേയും തികഞ്ഞ ഏകാേപനം.

ree

മനസ്സിൽ തെളിയുന്ന രൂപങ്ങൾ ചിത്രമായി ഒരു ചട്ടക്കൂട്ടുമില്ലാതെ ഒഴുക്കിൽ വരയ്ക്കുകയാേ, അല്ലെങ്കിൽ ചിത്രത്തിന് ഒരു ഔട്ട് ലെെൻ നല്കി അതിനെ പല സെക്‌ഷനുകളായി തരം തിരിച്ച് ഓരോ സെക്‌ഷനുകളേയും ഓരോരാേ പാറ്റേണുകളായി പൂരിപ്പിക്കുകയാേ ആണ് ചെയ്യുന്നത്.

ree

അതിനു ശേഷം ഷെയ്‌ഡ് നൽകുന്നു. .സമചതുര പേപ്പറിൽ ബ്ലാക്ക് ആന്റ് വെെറ്റിലാണ് ഇത് വരയ്ക്കുന്നത്. കളറിലും വരയ്ക്കാവുന്നതാണ്.

ree

ഈ ആർട്ടിന്റെ മാസ്റ്റർപീസായ Mandala Art ഒരു ആർട്ട് തെറാപ്പിയായും ഉപയോഗിക്കുന്നു.

ree

ഇത് "നിങ്ങളിലെ നിങ്ങളെ" തിരിച്ചറിയാനുള്ള കണ്ണാടി കൂടിയാണ്.

ree

നന്നേ ചെറുപ്പത്തിലെ വിവാഹിതയായി ഞാനീ വീട്ടിലേയ്ക്ക് വരുമ്പാേൾ ഒരു വീടിനെ എങ്ങനെ പരുവപ്പെട്ടുത്തണമെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് ആയിഷേച്ചിയാണ്.❤️❤️❤️

ree

ആയിഷേച്ചിയുടെ Art Exhibition ആണ്. എന്റെ സുഹൃത്ത് കെ.ഏ ബീനയുടെ മാജിക് ഓഫ് ബ്രഹ്മപുത്ര എന്ന പുസ്തക പ്രകാശനവും . ഈ പുസ്തകത്തിന്റ ഇംഗ്ലീഷ് പരിഭാഷ ചെയ്തതും ആയിഷേച്ചിയാണ്. നവംബർ 11, തിങ്കളാഴ്ച വെെകുന്നേരം 5 മണിയ്ക്ക് തെെക്കാട് ഭാരത് ഭവനിൽ. എല്ലാ സുഹൃത്തുക്കളേയും ക്ഷണിയ്ക്കുന്നു.🙏🙏🙏

ree

NB: ആയിഷേച്ചിയെ കാണുമ്പോൾ നല്ല കമ്മലാണല്ലാേ, കയ്യിലെ വള കാെള്ളാമല്ലാേ എന്നാെന്നും പറഞ്ഞേക്കരുത്. അപ്പാേത്തന്നെ ഊരിത്തരും. പിന്നെ അത് വേണ്ടാന്ന് പറയാൻ നിങ്ങൾ ബുദ്ധിമുട്ടും. അതുകാെണ്ടാണ്.😆😆😆

 
 
 

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page