top of page

കാശിയിൽ പാതി കല്പാത്തി.

കല്പാത്തി ഒരു അഗ്രഹാരഗ്രാമമാണ്. പാലക്കാടിന് ഒരു വിളിപ്പാടകലെ നഗരത്തിരക്കുകൾ വഴി മാറുന്ന ഒരു മനാേഹരമായ സ്ഥലം. ഭാരതപ്പുഴയുടെ കെെവഴിയായ കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഇവിടം പുറംലാേകമറിയുന്നത് പ്രധാനമായും രഥാേത്സവത്തിന്റെ വേദി എന്ന നിലയിലാണ്.

താെട്ടു ചേർന്നു കിടക്കുന്ന അഗ്രഹാരങ്ങളുടെ നടുവിൽ വീതി കുറഞ്ഞ റാേഡ് രഥാേത്സവവേളയിലാണ് സജീവമാകുന്നത്. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനു സമാനമായാണ് ദക്ഷിണ കാശിയെന്നും, തെക്കൻ വാരാണസിയെന്നും അറിയപ്പെടുന്ന കൽപ്പാത്തിയിലെ ശ്രീവിശാലാക്ഷിസമേത ശ്രീവിശ്വനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് 700 വർഷത്താേളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ നിന്നു കാെണ്ടു വന്നതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ എന്നതാണ് സങ്കൽപ്പം. അതിനാൽ കൽപ്പാത്തി സന്ദർശിച്ചാൽ കാശി സന്ദർശിച്ചതിന്റെ പാതി പുണ്യം സിദ്ധിക്കുമെന്ന് വിശ്വാസികൾ കരുതുന്നു.

വർഷം മുഴുവനും തീർത്ഥാടകരെത്തുമെങ്കിലും തുലാം മാസത്തിൽ പത്തു ദിവസം നീളുന്ന രഥാേത്സവവേളയിൽ കല്പാത്തിയും പരിസരവും തീർത്ഥാടകരേയും, സന്ദർശകരേയും കാെണ്ട് നിറയും.

ഒഡീഷയിലെ പുരി ജഗന്നാഥാേത്സവത്തിന്റെ മാതൃകയിലാണ് ഇവിടുത്തെ രഥാേത്സവം. കാെടിയേറ്റത്തിനു ശേഷം ആദ്യം ആചാര പരമായ ചടങ്ങുകളാണ്. ശിവന്റെ വിവിധ ഭാവങ്ങളെ പ്രസാദിപ്പിക്കുവാനുള്ള പൂജകളും യാഗങ്ങളുമാണ് ആദ്യം . ശിവസൂക്‌തങ്ങൾ കാേടി അർച്ചനയായി ചാെല്ലുന്നു. ക്ഷേത്രത്തിൽ ഇക്കാലയളവിൽ പ്രത്യേക പൂജാവിധികളുമുണ്ട്.

സാധാരണ ഉത്സവങ്ങളിൽ നിന്ന് വിഭിന്നമായി നടക്കുന്നതാണ് രഥാേത്സവം.



പാലക്കാടിന്റെ സാംസ്കാരികാേത്സവമായ രഥാേത്സവത്തിന് തൃശൂർ പൂരത്താേളം പ്രാധാന്യമുണ്ട്. അവസാനത്തെ മൂന്നു ദിവസമാണ് രഥാേത്സവത്തിലെ പ്രധാന ചടങ്ങായ രഥം വലിക്കൽ നടക്കുന്നത്. അലങ്കരിച്ച വലിയ രഥത്തിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അലങ്കരിച്ചു നിർത്തുന്നു. ഇങ്ങനെ അലങ്കരിച്ച പുതിയ കല്പാത്തിയിലേയും പഴയ കല്ലാത്തിയിലേയും രഥങ്ങൾ വലിയ വടങ്ങൾ ഉപയാേഗിച്ച് ഭക്തർ തെരുവിലൂടെ ആഘാേഷത്താേടെ ആനയിച്ച് ദേവരഥ സംഗമത്താേടെ അവസാനിക്കുന്നു.


സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരളത്തിലെ ഉത്സവങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നതു കാെണ്ടു തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും നിരവധി സഞ്ചാരികൾ രഥാേത്സവ വേളയിൽ കല്പാത്തിയിലെത്തും. ഉത്സവത്താേടനുബന്ധിച്ച് പത്തു ദിവസവും വിപുലമായ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കല്പാത്തി ഉത്സവകാലത്ത് ധാരാളം ഭക്തർ ഇവിടെ എത്തുന്നു.

കല്പാത്തിത്തെരുവ് ഇതിനു മുമ്പ് സന്ദർശിച്ചിട്ടുണ്ടെങ്കിലും രഥാേത്സവത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ് .

 
 
 

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page