കണ്ണൂരിലെ പച്ച തുരുത്തും , കടൽത്തീരവും.
- Lekshmi Devi C S
- Jan 31, 2020
- 1 min read
കണ്ണൂരിൽ നിന്നുo പതിനേഴുകിലോമീറ്റർ സഞ്ചരിച്ചാൽ തലശ്ശേരിക്കടുത്താണ് മനാേഹരമായ ധർമ്മടം തുരുത്തും കടൽത്തീരവും.

അറബിക്കടലിൽ തീരത്തുനിന്ന് നൂറു മീറ്റർ അകലെ അഞ്ചേക്കറിൽ തെങ്ങും,ധാരാളം മരങ്ങളും തിങ്ങിവളരുന്ന ഇടമാണ് പച്ചതുരുത്ത് അഥവാ ധർമ്മടം തുരുത്ത്.
മൂന്നു വശങ്ങൾ അഞ്ചരക്കണ്ടി പുഴയാലും, ഒരു വശം അറബിക്കടലനിനാലും ചുറ്റപ്പെട്ട ഈ തുരുത്തും തീരവും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

വേലിയിറക്ക സമയത്ത് കാൽനടയായി കടലിലൂടെ ഇവിടെ എത്താൻ സാധിക്കും. യാത്രയുമായി ബന്ധപ്പെട്ട് ധാരാളം മനാേഹരങ്ങളായ ബീച്ചുകൾ സന്ദർശിച്ചുണ്ടെങ്കിലും , ഇത്രയും സവിശേഷതയുള്ള ബീച്ച് അപൂർവ്വമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
തീരത്തിന്റെ വശത്തായുള്ള വലിയ പാറക്കൂട്ടങ്ങൾ തുരുത്തിനെ ശക്തമായ തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്നു. പക്ഷിനിരീക്ഷകർക്ക് പറ്റിയ ഒരിടം കൂടിയാണിത്.തീരത്താേടു ചേർന്നുള്ള പെെൻ മരക്കൂട്ടവും , നിരനിരയായുള്ള തെങ്ങുകളും ഇവിടം ഒന്നുകൂടി ആകർഷകമാക്കുന്നു.
ഈ തീരത്തിനഭിമുഖമായാണ് ലാേകത്തിലെ ആറു മികച്ച ബീച്ചുകളിലാെന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ തന്നെ ഏക ഡ്രെെവ് ഇൻ ബീച്ചായ മുഴുപ്പിലങ്ങാടി ബീച്ച്.
വാഹനങ്ങൾ ഈ കടൽത്തീരത്തുകൂടി ഓടിക്കാൻ പറ്റുമെന്നതാണ് ഇതിന്റെ ഹെെലെെറ്റ് .

ഇവിടുത്തെ അസ്തമയം അവിസ്മരണീയമാണ്. വർണ്ണിക്കാൻ വാക്കുകൾ പാേര !!
Comments