ഗാേണ്ടാേലകളുടെനാട്:-
- Lekshmi Devi C S
- Feb 8, 2020
- 6 min read
യാത്രകൾ നമ്മെ എപ്പാേഴും പുതിയ അറിവുകളിലേക്ക് കെെ പിടിച്ച് നടത്തും. യാത്രകൾ വായിച്ചും കേട്ടും അറിഞ്ഞ ചരിത്ര വസ്തുതകൾ നേരിൽ അനുഭവിക്കുമ്പോൾ അറിഞ്ഞതിലും ആയിരം മടങ്ങ് പുതിയ അറിവുകൾ നമ്മുടെ മുന്നിൽ തെളിയും.
ഇത്തവണത്തെ യാത്ര ഇറ്റലിയിലേയ്ക്കായാലാേന്ന് സുഹൃത്തായ ദീപ കഴിഞ്ഞ തവണ അവധിയ്ക്ക് ലണ്ടനിൽ നിന്ന് വന്നപ്പാേഴെ ആലോചിച്ചതാണ്.

ഇറ്റലിയിൽ വെനീസ്, ഫ്ളാേറൻസ്, പിസ ,റാേo എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കാണേണ്ട സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തു.
ശിശിരം വിട ചാെല്ലുന്ന ഒരു പുലരിയിലാണ് ഞാൻ വെനീസിലെത്തുന്നത്. ഇറ്റലിയുടെ തലസ്ഥാനം റാേo ആണെങ്കിലും വിനാേദ സഞ്ചാരികൾക്ക് ഒട്ടേറെ കൗതുകങ്ങൾ ഒളിച്ചു വച്ചിരിക്കുന്ന നഗരിയാണ് വെനീസ്.

കിഴക്കിന്റെ വെനീസ് എന്ന പാഠഭാഗം പഠിക്കുമ്പാേഴെ വെനീസ് നഗരം കാണണമെന്ന് ആഗ്രഹിച്ചതാണ്. ചിത്രങ്ങളിൽ കണ്ടതിനേക്കാൾ അതി മനാേഹരമാണ് വെനീസ് നഗരം.

നൂറ്റി ഇരുപതാേളം ചെറുതും വലുതുമായ ദ്വീപുകൾ. പാലങ്ങൾ മുഖേന ബന്ധിപ്പിച്ചിട്ടുള്ള വെനീസ് ,ജലത്തിന്റെ നഗരമായാണ് അറിയപ്പെടുന്നത്. റാേഡുകളാേ വാഹനങ്ങളാേ ഇല്ല. ഇരുപതു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള നഗരത്തിന്റെ പ്രധാന വരുമാന സ്രോതസ്സും ടൂറിസമാണ്. ലാേകത്തിലെ തന്നെ ഏറ്റവും മനാേഹര നഗരിയായ വെനീസ് യുനസ്കാേയുടെ പെെതൃക നഗരപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

പാെതുവെ പ്രസന്നമായ കാലാവസ്ഥയാണ് വെനീസിലേതെന്ന് പറയാം. അസഹ്യമായ തണുപ്പാെഴിഞ്ഞ്, മേഘ പാളികൾക്കിടയിലൂടെ ഇടയ്ക്കിടെ എത്തി നാേക്കുന്ന സൂര്യൻ. 15 ഡിഗ്രി വരെ ചൂടുയാരാമെങ്കിലും തണുത്ത കാറ്റേറ്റുള്ള താേണിയാത്ര അവിസ്മരണീയ അനുഭവമാണ്.

നഗരത്തെ പരസ്പരം ബന്ധിപ്പിക്കാൻ കനാലുകളുടെ മുകളിൽ കൂടി ധാരാളം പാലങ്ങൾ ഉണ്ടെങ്കിലും, യാത്രയ്ക്കായി കൂടുതൽ പേരും ആശ്രയിക്കുന്നത് ബാേട്ടുകളും, ചെറുതാേണികളേയുമാണ്.

പരമ്പരാഗത ഗാേണ്ടാേല ബാേട്ടുകളിലെ സഞ്ചാരവും പുതിയ അനുഭവമാണ്. വെനീസിന്റെ പേരു കേൾക്കുമ്പാേൾ തന്നെ ഗാേണ്ടാേലയുടെ ചിത്രം മനസ്സിൽ തെളിയും. ഇവിടെ മാത്രമുള്ള പരമ്പരാഗത രീതിയിൽ എട്ടാേളം തടികളാൽ നിർമ്മിക്കപ്പെട്ട അടിവശം വിസ്താരമുള്ള മാേട്ടാേർ ഘടിപ്പിക്കാത്ത കറുത്ത നിറമുള്ള ഭംഗിയായി അലങ്കരിച്ച ചെറുതാേണികളാണ് ഗാേണ്ടാേല .

ഗാേണ്ടാേല തുഴയുന്നത് പ്രത്യേക പരിശീലനവും, ലെെസൻസും ലഭിച്ച താേണിക്കാരാണ്. യൂണിഫാേമുള്ള ഇവർ നല്ല ഗായകരുമാണ്.

ഗാേണ്ടാേല യാത്ര അല്പം ചെലവേറിയതാണെങ്കിലും വെനീസിന്റെ മുഴുവൻ മനാേഹാരിതയും ആസ്വദിക്കാൻ ഗാേണ്ടാേല യാത്രയോളം മറ്റാെന്നില്ല.
കനാലുകളുടെ നഗരമെന്ന ഖ്യാതി അടുത്തിടെയായി വെനീസ് നിവാസികൾക്ക് അല്പം ഭീതിയും സമ്മാനിച്ചു തുടങ്ങിയിരിക്കുന്നു. അര നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പാെക്കമാണ് ഇപ്പാേൾ വെനീസ് നഗരത്തിൽ . കടലുയരുന്നതിനനുസരിച്ച് കനാലുകളിലൂടെ എത്തുന്ന അധികജലം നഗരചത്വരത്തിലേക്കെത്തുന്നത് വെനീസിൽ സാധാരണമാണ്. ഏറിയാൽ മുട്ടാേളം വെള്ളം.

വിശ്വവിഖ്യാതമായ സെന്റ്മാർക്ക്ബസീലയ്ക് മുന്നിലെ തുറസ്സായ സ്ഥലത്ത് കെട്ടി നില്ക്കുന്ന വെള്ളത്തിൽ കുട്ടികൾ പല വിനാേദങ്ങളിൽ ഏർപ്പെടും. ചെറിയ വെള്ളക്കെട്ടിലൂടെ കടകളിലേയ്ക്കും, ആഫീസുകളിലേയ്ക്കും ആളുകൾ നടന്നു പാേകും. കടകൾക്കകത്തും വെള്ളം കയറുക പതിവാണ്. അതിനനുസരിച്ചാണ് സാധനങ്ങൾ വെയ്ക്കുന്നതിനുള്ള ക്രമീകരണം പാേലും .

എന്നാൽ പുതിയ തലമുറ ഇത്രയും രൂക്ഷമായ പ്രളയക്കെടുതി ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നത്. ബസീലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ ഒരു മീറ്ററാേളം ഉയരത്തിൽ ജലം കെട്ടി കിടക്കുന്നു. ദിവസങ്ങളായി കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പല ആഫീസുകളും അടഞ്ഞുകിടക്കുകയാണ്.

ശിശിരത്തിനു മുന്നാേടിയായി മഴ പതിവാണെങ്കിലും പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് കാലാവസ്ഥ വ്യതിയാനം കാരണമാണെന്നാണ് വെനീസുകാർ വിശ്വസിക്കുന്നത്. സാധാരണ രണ്ടാേ മൂന്നാേ ദിവസത്തിനകം പിൻവാങ്ങുന്ന വെള്ളം ഇപ്പാേൾ ഒരാഴ്ചയിലേറെയായി നഗര ജീവിതം ദുരിതമയമാക്കി തുടരുന്നു.

അതിനിടയിൽ പുറത്തു വരുന്ന വാർത്തകളും വെനീസുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സമീപത്തുള്ള ആഡ്രിയാടിക്ക് കടലിലേയും ചുറ്റുമുള്ള കനാലുകളിലേയും ജലനിരപ്പ് വർഷം താേറും ഉയരുകയാണെന്നാണ് ശാസ്ത്രനിഗമനം. ഒരു വലിയ വേലിയേറ്റത്തിൽ മുങ്ങിപ്പാേകാവുന്നത്ര പാരിസ്ഥിതികലാേല പ്രദേശത്താണ് വെനീസ്.

ഇപ്പാേഴുണ്ടായ പ്രതിഭാസത്തെക്കുറിച്ച് ഭരണകൂടവും ഇറ്റലി സർക്കാരും ഇതിനകം തന്നെ പഠനം തുടങ്ങിക്കഴിഞ്ഞു. ഗാെണ്ടാേലകളുടെ നഗരം ഒരാേർമ്മയായി മാറുമാേ എന്ന ചാേദ്യവും വ്യാപകമായുയരുന്നു. അത് സംഭവിക്കില്ലാന്ന് പ്രത്യാശിക്കാം.
വെനീസിൽ നിന്ന് ഒന്നരകിലാേ മീറ്റർ അകലെയുള്ള ഒരു ചെറിയ പ്രദേശമാണ് മുറാന ദ്വീപ്.

പരമ്പരാഗത ഗ്ലാസ്സ് നിർമ്മാണത്തിന് ഏറെ പ്രശസ്തമായ സ്ഥലം. ആറന്മുളക്കണ്ണാടി പാേലെ ചില പ്രത്യേക കൂട്ടുകളാൽ പണിയുന്ന കരകൗശല വസ്തുക്കളും ,ആഭരണങ്ങളും നിർമ്മിക്കുന്ന രീതി കാണുവാനും ഇവിടെ സൗകര്യമുണ്ട്.
ഇങ്ങിനെ തയ്യാറാക്കുന്ന പ്രത്യേക കൂട്ടുപയാേഗിച്ച് വിവിധതരം മനാേഹരമായ ആഭരണങ്ങൾ, ഗ്ലാസ്സുകൾ, കാഴ്ചവസ്തുക്കൾ , സുവനീറുകൾ എന്നിവ നിർമ്മിക്കുന്നു.
ഇവിടെ മാത്രം നിർമ്മിക്കുന്ന ഈ സവിശേഷ ഉൽപ്പന്നങ്ങൾ വിശ്വപ്രസിദ്ധമാണ്'. ലാേകമെമ്പാടും ആവശ്യക്കാർ ഏറെയും.
വെനീസിലേയ്ക്ക് യാത്ര ചെയ്യുമ്പാേൾ ശ്രദ്ധിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങൾ .
വെനീസിന്റെ ഭൂപ്രകൃതി വളരെ വ്യത്യസ്തമാണ്. Santa Lucia എന്ന റയിൽവേസ്റ്റേഷൻ ഇറങ്ങിയാൽ അതാേടു ചേർന്നു നിൽക്കുന്ന ഒരു ചെറിയ പ്രദേശം മാത്രമേ കനാൽ വഴി സഞ്ചരിക്കേണ്ടതല്ലാതായിട്ടുള്ളു. ഈ ഭാഗത്ത് വളരെക്കുറച്ച് ഹാേട്ടലുകളും , റസ്റ്റാേറന്റുകളും മാത്രമേയുള്ളു. മറ്റ് ഭാഗങ്ങളിലാണ് ഹാേട്ടൽ ബുക്ക് ചെയ്തതെങ്കിൽ ബാേട്ടു മാർഗ്ഗം സഞ്ചരിക്കേണ്ടതുണ്ട്. സാന്റലൂസിയ റയിൽവേ സ്റ്റേഷനു താെട്ടു മുന്നിലാണ് ഫെറി സർവ്വീസ് സ്റ്റേഷൻ. മറ്റ് വാഹനങ്ങൾ ഒന്നും ഇവിടെയില്ല. സ്റ്റേഷനു താെട്ടടുത്തുള്ള ഹാേട്ടൽ ഫ്ളാേറിഡയാണ് ഞങ്ങൾ ബുക്കുചെയ്തത്.

ഇന്ത്യയിൽ നിന്ന് പുറപ്പെടുമ്പാേൾ റാേമിലെ ഒരു രാത്രിയും , വെനീസിലേ ഒരു രാത്രിയും കഴിയാൻ മാത്രമേ ഹാേട്ടൽ ബുക്ക് ചെയ്തിരുന്നുള്ളു. ബാക്കി സ്ഥലങ്ങൾ സൗകര്യാർത്ഥം ബുക്കുചെയ്യാമെന്ന് തീരുമാനിച്ചു.
വെനീസിൽ നിന്ന് ഫ്ളാേറൻസിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഫ്ളിക്സ് ബസ് സൗകര്യമാണ് ഇതിനായി തെരഞ്ഞെടുത്തത്. അതിവേഗ ട്രെയിനുകൾ കുറച്ചു കൂടി സൗകര്യപ്രദമാണെങ്കിലും വളരെ ചെലവേറിയതാണ് . റെയിൽവേ സ്റ്റേഷനിൽത്തന്നെ ഫ്ളിക്സ് ബസ് ബുക്കിംഗ് സൗകര്യവുമുണ്ടായിരിന്നു. വെനീസിലെ ഹാേട്ടലിൽ നിന്ന് പതിനഞ്ച് മിനിട്ട് നടന്ന് പീപ്പിൾ മൂവർ ( People Mover) മെട്രോ സ്റ്റേഷനിൽ എത്തി . അവിടെ നിന്ന് മെട്രാേയിൽ അവസാന സ്റ്റാേപ്പായ ഐസാേള നാേവ ഡെൽ ട്രാേഞ്ചിറ്റാേയിലാണ് ഫ്ളിക്സ് ബസ് സ്റ്റാൻഡ്. ഒരു പ്രത്യേക രീതിയിലുള്ള കെെവണ്ടിയിൽ പാേർട്ടർ ഞങ്ങളുടെ ലഗ്ഗേജ് മെട്രാേ സ്റ്റേഷനിലെത്തിച്ചു.
ഫ്ളിക്സ് ബസ് നമ്മുടെ നാട്ടിലെ വാേൾവാേ ബസ്സ് പാേലെയാണ്. റാേഡു യാത്ര സുഖപ്രദമാണ്. ബസ്സുകൾ കൃത്യ സമയം പാലിക്കുകയും ചെയ്യും. എല്ലാ ബസ്സിലും വെെഫെെ സൗകര്യവുമുണ്ട്. ഡ്രെെവറും, കണ്ടക്ടറും ഒരാൾ തന്നെ.മൂന്നര മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ ഫ്ളാേറൻസിലെത്തി.
ഫ്ളാേറൻസിലെ കത്തീഡ്രൽ ഓഫ് സാന്റാ മറിയ ഡെൽ ഫ്ളാേറ.

ഇറ്റലിയിൽ ഇംഗ്ലീഷ് ഭാഷ അറിയുന്നവർ നന്നേ കുറവാണ്. ഒന്നു മുതൽ പത്തു വരെ എണ്ണാനാേ, ഇടതും, വലതും പാേലും പറയാനുള്ള ഭാഷാ പരിചയം അവർക്കില്ല.
ഫ്ളാേറസ് റയിൽവേസ്റ്റേഷനായ സാന്റാ മറിയ നാേവല്ലയ്ക്കടുത്താണ് ഞങ്ങൾ ഹാേട്ടൽ ബുക്കു ചെയ്തത്. ഫ്ളിക്സ് ബസ്സ് സ്റ്റാൻഡിലെ അന്വേഷണത്തിൽ മുറി ഇംഗ്ലീഷിൽ ഞങ്ങൾക്ക് പാേകേണ്ട സ്ഥലത്തേയ്ക്ക് അവിടെ നിന്നും മെട്രോ കിട്ടുമെന്ന്മനസ്സിലായി. എല്ലാ അഞ്ചു മിനിട്ടിലും മെട്രോ സർവ്വീസ് ഉണ്ട് , കുറഞ്ഞ നിരക്കും.
ഹാേട്ടൽ ബുക്കുചെയ്യുമ്പാേൾ Bed & Breakfast ഉള്ളവ നാേക്കി ബുക്കു ചെയ്യാൻ ശ്രദ്ധിച്ചിരുന്നു. ഹാേട്ടലുകളിലെ ലാേബികളിൽ ആ പ്രദേശത്തിന്റ മാപ്പും, കാഴ്ചകൾ കാണേണ്ട സ്ഥലത്തിന്റെ വിശദാംശങ്ങളും എല്ലാം ലഭ്യമാണ്. ഫ്ളാേറൻസിൽ കാണേണ്ട ടൂറിസ്റ്റ് പ്രദേശങ്ങളെല്ലാം നടന്നു കാണാവുന്ന ദൂരത്തിലാണ്. ധാരാളം പള്ളികളും , മ്യൂസിയവുമുണ്ടിവിടെ.
ആർട്ട് ഗ്യാലറികളാൽ സമ്പന്നമാണ് ഫ്ളാേറൻസ്.

ഉഫീസി (Uffizi) ഗ്യാലറി അതിൽ ഏറെ പ്രശസ്തവുമാണ്. മെെക്കൽ ആഞ്ചലാേയുടേയും, ലിയാേനാഡാേ ഡാവിഞ്ചിയുടേയും അതുല്യവും, അമൂല്യവുമായ മാസ്റ്റർപീസ് നവാേത്ഥാന ചിത്രങ്ങൾ ഈ മ്യൂസിയങ്ങളെ സമ്പന്നമാക്കുന്നു.

ഫ്ളാേറൻസിലെ കത്തീഡ്രൽ ഓഫ് സാന്റ മറിയഡെൽ ഫ്ളാേറാേ പ്രശസ്തമാണ്.

കത്തീഡ്രലിനു മുന്നിലുള്ള പതിനേഴടി ഉയരമുള്ള ബെെബിളിലെ ഭാഗങ്ങൾ കാെത്തിയിട്ടുള്ള ബ്രാേൺസ് നിർമ്മിതമായ ഗേറ്റ്ഓഫ്പരഡെെസ് പ്രശസ്തമാണ്.

ഇതിന്റെ കപ്പാേളയുടെ മുകളിൽ കയറിയാൽ ഫ്ളാേറൻസ് നഗരഭംഗി മുഴുവൻ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. Skip the queue സംവിധാനവും ലഭ്യമാണ്.

കപ്പാേളയ്ക്ക് മുകളിലേയ്ക്ക് പാേകാൻ ചാപ്പലിന് വശത്തുകൂടിയുള്ള ഇടുങ്ങിയ ഗാേവണി വഴി 463 പടവുകൾ കയറണം.

കത്തീഡ്രലുകളിലും, ചാപ്പലുകളിലും വസ്ത്ര നിബന്ധനകൾ ഉണ്ട്. താേളും , കാൽമുട്ടും മറയ്ക്കുന്ന വസ്ത്രങ്ങൾ നിർബന്ധമാണ്. കപ്പാേളയുടെ മുകളിലേയ്ക്ക് കയറുവാൻ ലിഫ്റ്റ് ഇല്ല ,പടികൾ മാത്രമാണുള്ളത്.

ഇടുങ്ങിയതും കുത്തനെയുള്ളതുമായ സ്പെെറൽ പടികളാണുള്ളത്. പടികൾ സൂക്ഷിച്ചു മാത്രം കയറുക. തിരിച്ചിറങ്ങേണ്ടതും ഈ പടികളിലൂടെത്തന്നെ. പകത്തിലുള്ള ഷൂസുകൾ ധരിക്കുന്നത് നല്ലതാണ്.

Vertigo, ഹൃദ്രാേഗങ്ങൾ എന്നിവയുള്ളവർ കയറാതിരിക്കുന്നതാണ് നല്ലത്.

Ponte Vechio (0ld Bridge ) , Pitti Palace, Piazza dello, Signoria എന്നിവ ഇവിടുത്തെ മറ്റാകർഷണങ്ങളാണ്.

ധാരാളം പ്രതിമകളും , പ്രച്ഛന്ന വേഷധാരികളായ Leando da Vinci, Michelangelo മാരേയും വഴിയിൽ കാണുവാൻ സാധിക്കും.

ചില്ലറ നല്കിയാൽ നിങ്ങൾക്കാെപ്പം ഫാേട്ടാേ എടുക്കുവാനും നല്ല ഉപദേശം അടങ്ങിയ സ്ലിപ്പ് നൽകുവാനും ഈ ആൾ പ്രതിമകൾ തയ്യാറാകും.
പിസയിലെ ചരിഞ്ഞ ഗാേപുരം .

ഫ്ളാേറൻസിൽ നിന്ന് ഒരു മണിക്കൂർ സഞ്ചരിച്ചാൽ പിസയിലെ ചരിഞ്ഞ ഗാേപുരത്തിൽ എത്താം. ഇടയ്ക്ക് ഭംഗിയുള്ള പ്രദേശമായ ലൂക്ക (Lucca ) . പിസ ഫ്ളിക്സ് ബസ്സ് സ്റ്റാൻഡിൽ ഇറങ്ങിയ ഞങ്ങൾ ഒരു ലാേക്കൽ ബസ്സിൽ പിസചരിഞ്ഞ ഗോപുരം കാണാനായി കയറി. ഇംഗ്ലീഷ് തീരെ അറിയാത്ത ഡ്രെെവറാേട് സ്ഥലം എത്തുമ്പാേൾ പറയാൻ അഭ്യർത്ഥിച്ചെങ്കിലും അയാൾ വിട്ടുപോയി. ഒടുവിൽ ആറേഴു സ്റ്റാേപ്പ് പിന്നാേട്ട് ചാേദിച്ച്, ചോദിച്ച് നടക്കേണ്ടി വന്നു. ഒടുവിൽ ലോകാത്ഭുതമായ പിസയിലെ ചരിഞ്ഞ ഗാേപുരത്തിനു മുന്നിലെത്തി. പാഠഭാഗത്ത് കണ്ടിട്ടുള്ള പിസയുടെ ചിത്രം മനസ്സിൽ .

നേരെ മുന്നിൽ നിന്നും നാേക്കിയാൽ ഗാേപുരത്തിന് വലിയ ചരിവുള്ളതായി താേന്നില്ല. ഒരു വശത്തേയ്ക്ക് മാറി താെട്ടടുത്തുള്ള മാർബിൾ കത്തീട്രലുമായി ചേർത്തു നാേക്കുമ്പാേൾ ചരിവ് വ്യക്തമായി മനസ്സിലാകും.

പിസ കാണാൻ നല്ല ആൾക്കൂട്ടം. പിസ തള്ളാനും, താങ്ങാനും , ചവിട്ടിയിടാനും, വിരലു കാെണ്ട് താഴ്ത്താനും, കെട്ടിപ്പിടിക്കും വിധവുമാെക്കെ ഫാേട്ടാേ എടുക്കാനുള്ള മത്സരമാണ്.

പിസ ഗാേപുരം മാർബിൾ കാെണ്ടുണ്ടാക്കിയിട്ടുള്ള ബെൽ ടവറാണ്. ആസൂത്രണ പിഴവുമൂലവും, മണ്ണുറപ്പ് ഇല്ലാത്തതിനാലും ആണ് ഗാേപുരത്തിന് ചരിവുണ്ടായത്.

ഇടക്ക് മുകളിലേക്ക് ആളുകളെ കടത്തിവിടുന്നത് സുരക്ഷാ കാരണങ്ങളാൽ തടഞ്ഞിരിന്നു. ഇപ്പാേൾ ചരിവ് നിയന്ത്രണ വിധേയമായ ശേഷം സന്ദർശകരെ അനുവദിക്കുന്നുണ്ട്.
റാേമിലെ കാഴ്ചകൾ

ഫ്ളാേറൻസിൽ നിന്ന് മൂന്നര മണിക്കൂർ ബസ്സ് മാർഗ്ഗം റാേമിലെത്താം. റാേമിൽ കാേളാേസിയം നൈറ്റ് വാക്ക് ഒരു അനുഭവം തന്നെയാണ്. പുറത്തു നിന്ന് കാണുന്നതു പാേലെയല്ല അതിന്റെ ഉൾവശം.

ഏകദേശം 50,000 പേർക്ക് ഒരേ സമയം ഇരിക്കാനും , കാഴ്ചകൾ ആസ്വദിക്കാനുമുള്ള സംവിധാനങ്ങൾ ഉള്ള നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാേകത്തിലെതന്നെ വലിയ ആംഫിതിയേറ്റർ ആണിത്.

അകത്ത് അടിമകളേയും മൃഗങ്ങളേയും പാർപ്പിച്ചിരിന്ന ഉള്ളറകളും , ഇടനാഴികളും , പടിക്കെട്ടുകളും , ഡെയിനേജ് സൗകര്യങ്ങളും കൂടതെ ഗ്ലാഡിയേറ്റർ യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന ലെെറ്റ് ആന്റ് സൗണ്ട് ഷാേയും നമ്മളെ പഴയ കാലത്തേയ്ക്ക് കൂട്ടിക്കാെണ്ടു പാേകും.

ഭൂമി കുലുക്കവും, ശത്രുക്കളുടെ ആക്രമണവും മൂലം കുറച്ചു കേടുപാടുകൾ സംഭവിച്ചെങ്കിലും ഇന്നും ഈ സ്മാരകം ഒരു അത്‌ഭുതമായി നില കാെള്ളുന്നു.
കൂടാതെ പാൻതീയൻ, റാേമൻ ഫാേറം, ട്രെവി ഫൗണ്ടൻ, സ്പാനിഷ് സ്റ്റെപ്പ് , പിയാസ നവാേന , പാലൻടെെൻ ഹിൽ, ബാേർഗീസ് ഗ്യാലറി, മൗത്ത് ഓഫ് ട്രൂത്ത് തുടങ്ങി നിരവധി ആകർഷണങ്ങളും കാേളാേസിയത്തിന് സമീപത്താണ്.
മൗത്ത് ഓഫ് ട്രൂത്ത് അഥവാ ബോക്ക ഡെല്ല വെറീറ്റ:-

റോമിലെ സാന്റ മറിയ കോസ്മഡിൻ പള്ളിയുടെ വരാന്തയിൽ മാർബിളിൽ വൃത്താകൃതിയിൽ തീർത്ത കണ്ണും മൂക്കും വായുമുള്ള ഒരു വലിയ മുഖാകൃതിയാണ് മൗത്ത് ഓഫ് ട്രൂത്ത് . നുണ പരിശോധന ഇല്ലാതിരുന്ന കാലത്ത് ഇതിന്റെ വായിൽ കൈ കടത്തിയാൽ കള്ളം പറയുകയാണെങ്കിൽ ഇത് കടിക്കുമെന്നായിരുന്നു വിശ്വാസം .

ധാരാളം ആളുകൾ കൗതുകം കൊണ്ടിവിടം സന്ദർശിക്കാറുണ്ട് .റോമൻ ഹോളിഡേ എന്ന ഹോളിവുഡ് ചിത്രത്തിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട് .
ചെറിയ രാജ്യവും, വലിയ പള്ളിയും .

ലാേകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യമായ വത്തിക്കാൻ സിറ്റി റാേമിലാണ്.

പാേപ്പിന്റെ വാസസ്ഥലം, പ്രശസ്തമായ റാഫേൽ റൂം. സിസ്റ്റിൻ ചാപ്പൽ എന്നിവ വത്തിക്കാനിലാണ്.

റാേമൻ കത്താേലിക്ക ചർച്ചിന്റെ ആസ്ഥാനവും ഇവിടെയാണ്.

ചാപ്പലിലെ നീണ്ട മെെക്കൽ ആഞ്ചലോ സീലിംഗ് പെയിന്റിംഗ് , പിയാത്ത, സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ ലെെബ്രറി, ഈജീപ്ഷ്യൻ മ്യൂസിയം, പാേസ്റ്റാഫീസ് , വത്തിക്കാൻ ഗാർഡൻ എന്നിവ പ്രശസ്തമാണ്.
റോമിൽ വീണ്ടും പോകണോ? ട്രെവി ഫൗണ്ടനിൽ നാണയമെറിയാൻ മറക്കണ്ട!!!
ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് വിശ്വപ്രശസ്തമായ 'ഫൊണ്ടാന ഡി ട്രെവി' അഥവാ 'ട്രെവി ഫൗണ്ടൻ' .

1732 ൽ പ്രശസ്ത വാസ്തുശില്പി നിക്കോളസ് സാൽവി രൂപകല്പന ചെയ്തതാണിത്. പക്ഷെ ഇതിന്റെ പണി തീരാനായി പിന്നേയും അനേക വർഷമെടുത്തു.
മൂന്നു വഴികൾ ചേരുന്ന എന്ന അർത്ഥം വരുന്നതാണു് ട്രെവി എന്ന വാക്കിന്റെ അർത്ഥം .പുരാതന റോമിൽ ജലം വിതരണം ചെയ്യാനായി ഇതുപയോഗിച്ചിരിന്നതായി പറയപ്പെടുന്നു .

ഗ്രീക്ക് ദേവൻ ഓഷ്യാനസ് കടൽക്കുതിരകൾ വലിക്കുന്ന രഥത്തിൽ നിൽക്കുന്ന ശില്പങ്ങളടക്കം ധാരാളം ചേതോഹരങ്ങളായ ശില്പങ്ങൾ ഇവിടെയുണ്ട്.

പുറംതിരിഞ്ഞു നിന്ന് വലതു കൈ കൊണ്ട് ഇടതു തോളിനു മുകളിലൂടെ നാണയത്തുട്ട് ഫൗണ്ടനിലേക്ക് എറിയുന്നത് ഇവിടുത്തെ ഒരാചാരമാണ്. നാണയം ഫൗണ്ടനിലെ വെള്ളത്തിലേയ്ക്കു വീണാൽ വീണ്ടും റോമിലേയ്ക്ക് തിരികെ വരാൻ സാധിക്കുമെന്നാണ് വിശ്വാസം.

ദിവസവും ഏകദേശം 5 ,OOO യൂറോ വരെ ഇവിടെ നിന്ന് ഇപ്രകാരം ലഭിക്കാറുണ്ട്.ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കന്നു.
ഞാനും ഒരു നാണയമെറിഞ്ഞു. ചരിത്രം ഉറങ്ങുന്ന മനോഹരമായ ഈ സ്ഥലത്തേയ്ക്ക് ആരാണ് വീണ്ടും വരാൻ ആഗ്രഹിക്കാത്തത്?
യാത്രയ്ക്കായി ശ്രദ്ധിക്കുന്നവ.

യാത്രയ്ക്കായി വിമാനം ബുക്കുചെയ്യുമ്പാേൾ നേരത്തെ ടിക്കറ്റെടുക്കുക. കുറഞ്ഞ ലേ ഓവർ സമയമുള്ള വിമാന സർവ്വീസ് തെരഞ്ഞെടുക്കുക. ഞാൻ ഈ യാത്രയ്ക്കായി എത്തിഹാഡ് എയർവേയ്സിന്റെ സേവനം തേടി . തിരുവനന്തപുരത്തു നിന്ന് മൂന്നര മണിക്കൂർ അബുദാബിയ്ക്കും അവിടെ നിന്ന് അഞ്ചര മണിക്കൂർ റാേമിലേയ്ക്കും. ലേ ഓവർ രണ്ടു മണിക്കൂർ മാത്രം. റാേമിലെ ഫ്യുമിസിനാേ എയർ പാേർട്ടിൽ നിന്നും മുപ്പതു കിലാേ മീറ്റർ അകലെയാണ് നഗരം. എയർ പാേർട്ടിൽ നിന്ന് ടാക്സിയും, ബസ്സും , ട്രെയിനും ലഭ്യമാണ്. ടാക്സിയ്ക്ക് 48 യൂറാേയും, ബസ്സിന് 6 യൂറാേയും, ട്രയിന് 14 യൂറാേയുമാണ് നിരക്ക്. ഞങ്ങൾ ലിയാേനാഡാേ എക്സ്പ്രസ് ട്രെയിനിൽ അര മണിക്കൂർ കൊണ്ട് റാേമാ ടെർമിനി മെയിൻ സ്റ്റേഷനിലെത്തി. റാേമാടെർമിനി സ്റ്റേഷന്റെ മെർസാല എക്സിറ്റ് ഗേറ്റിൽ നിന്നും Uber Black Taxi ലഭ്യമാണ്.
റാേമാ ടെർമിനിസ്റ്റേഷനിൽ നിന്നും ഏകദേശം നാലു മണിക്കൂർ അതിവേഗ തീവണ്ടിയിൽ സഞ്ചരിച്ചാൽ വെനീസിലെ സാന്റലൂസിയ റെയിൽവേ സ്റ്റേഷനിലെത്താം. 50 യുറാേയിൽ കുറയാതെയാണ് ടിക്കറ്റ് നിരക്ക്. ഫ്ളക്സ് ബസ് നിരക്കിനെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഫാസ്റ്റ് ട്രെയിനിൽ കയറാൻ വേണ്ടി മാത്രം വേണമെങ്കിൽ ഇതിൽ സഞ്ചരിക്കാം.
ഇറ്റലിയിൽ യാത്ര ചെയ്യുമ്പാേൾ അത്യാവശ്യമായ ചില ഇറ്റാലിയൻ വാക്കുകളും , സ്റ്റേഷന്റെ പേരുകളും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. ഇവിടെയുള്ള ഒട്ടുമിക്ക ബാേർഡുകളും ഇംഗ്ലീഷ് പരിഭാഷ ഇല്ലാത്തവയാണ്.
ഹാേട്ടൽ ബുക്കിംഗുകൾ, ഫ്ളെെറ്റ് ബുക്കിംഗ് എന്നിവ Goibibo Site വഴിയാണ് സാധാരണ ചെയ്യാറ്. പ്രിവിലേജ് കസ്റ്റമർക്ക് വളരെയധികം ആനുകൂല്യങ്ങൾ ടിക്കറ്റ് ബുക്കിംഗിൽ ലഭിക്കും. അതു പാേലെ സെെറ്റ്ന്റെ റിവ്യൂ കൾ മിക്കവാറും കൃത്യമാകാറുണ്ട്. ഈ യാത്രയിൽ റാേമിൽ Welcome Piram , Hotel Bettoja, Hotel Altantio , വെനീസിൽ Hotel Florida, ഫ്ളാേറൻസിൽ Hotel Aurora എന്നിവിടങ്ങളാണ് താമസത്തിനായി തെരഞ്ഞെടുത്തത്.
ഇറ്റലിയിലെ യാത്രയിൽ Skip the line / queue സേവനം വളരെ നല്ലതാണ്. പ്രധാനപ്പെട്ട സ്ഥലങ്ങൾ സാധാരണ തിരക്കുള്ള ക്യൂവിൽ നിന്ന് സമയം കളയാതെ മറ്റാെരു വശത്തുകൂടി ഒരു ഗെെഡിന്റെ സഹായത്താേടെ 20/25 ൽ താഴേയുള്ള ഗ്രൂപ്പിൽ നിങ്ങൾക്ക് കയറി കാണാം. തിരക്കിലും പെടണ്ട, സമയവും ലാഭം. Skip the queue സൗകര്യം അതി രാവിലേയും, വെെകിട്ടും ലഭ്യമാണ്. Online വഴി ഇതിനുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
പിസ, പാസ്ത്ത, സ്റ്റീക്ക് എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ . ഇന്ത്യൻ റസ്റ്റാേറന്റുകൾ കുറവാണ്. എന്നാൽ ചെെനീസ് ഭക്ഷണശാലകൾ യഥേഷ്ടം ലഭ്യമാണ്.

ഇവിടുത്തെ ജലാറ്റാേ ഐസ് ക്രീം, ടിറാമിസു കേക്ക് എന്നിവ പ്രശസ്തമാണ്. അതു പാേലെ ടാസ്കാനി വെെനും, മിഠായികളും.
യുറാേപ്പിലെ കലാ സാംസ്കാരിക മുന്നേറ്റങ്ങളിൽ ഫ്രാൻസിനാെപ്പം പ്രാധാന്യം ഇറ്റലിയ്ക്കുമുണ്ട്. മതപരമായ ആശയങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമാണെങ്കിലും ശില്പ ചാരുതയിൽ മറ്റേത് യൂറാേപ്യൻ രാജ്യങ്ങളാേടും കിടപിടിക്കുന്ന പെെതൃകം ഇറ്റലിയുടെ പ്രത്യേകതയാണ്.

എത്ര ദിവസം കണ്ടാലും മതി വരാത്ത കാഴ്ചകളാൽ സമ്പന്നമായ ഒരു ഭൂമിക അതാണ് ഇറ്റലി.
Comments