ജോലിക്കൊന്നും പോകാറില്ലേ?
- Lekshmi Devi C S
- Sep 21, 2019
- 1 min read
ഞാൻ സ്ഥിരമായി കേൾക്കുന്ന മറ്റൊരു ചോദ്യമാണിത്. ഒരു ഗവണ്മന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാളായ എനിക്ക് നല്ല ഉത്തരവാദിത്വമുണ്ട്. സ്കൂളിന്റെ കാര്യങ്ങൾ ,കുട്ടികളുടെ കാര്യങ്ങൾ,സഹപ്രവർത്തകരുടെ കാര്യങ്ങൾ,പരീക്ഷകൾ ,ക്ലബ് പ്രവർത്തനങ്ങൾ ,PTA മീറ്റിംഗുകൾ ,ഓഫീസ് പ്രവർത്തനങ്ങൾ ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നിർവ്വഹിച്ചു തന്നെയാണ്, യാത്രകൾക്കായി ഞാൻ സമയം കണ്ടെത്തുന്നത്.

അതുകൊണ്ടുതന്നെ നിന്ന നിൽപിലുള്ള യാത്രകൾ കുറവാണ്. സ്കൂളിലെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരാതെ അവധികൾ കണക്കാക്കിയാണ് ഓരോ യാത്രയും ആസൂത്രണം ചെയ്യുന്നത്. പോകുന്ന സ്ഥലത്തെ കാലാവസ്ഥ, ,യാത്രാ മാർഗ്ഗങ്ങളുടെ ലഭ്യത എന്നിവ കണക്കിലെടുത്ത് ,വീട്ടിലെ കാര്യങ്ങൾക്ക് മുടക്കം വരാത്ത രീതിയിലാണ് ഓരോ യാത്രയും .

ഇതുവരെയുള്ള എന്റെ യാത്രകൾ ഒരു Blog ചെയ്യുന്ന രീതിയിലായിരുന്നില്ല .ഇനി മുതലുള്ള യാത്രകളിൽ അക്കാര്യം ശ്രദ്ധിക്കും . ഇന്ത്യക്കകത്തും പുറത്തുമുള്ള കുറെ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇതുവരെ സാധിച്ചു .കണ്ട കാഴ്ചകളുo ,കാണാൻ പോകുന്ന കാഴ്ചകളെക്കുറിച്ചുള്ള വിവരണവും ഏസ്ത്തറ്റിക്ക് ട്രാവലറിലൂടെ നിങ്ങൾക്ക് പ്രതീക്ഷിക്കാം.

കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉള്ളതു കൊണ്ടു മാത്രമാണ് എന്റെ യാത്രകൾ സാദ്ധ്യമാകുന്നത് .അതു പോലെ സഹപ്രവർത്തകരുടെ സഹകരണവും.

നിങ്ങളുടെ നിർദ്ദേശങ്ങളും ,വിലയേറിയ അഭിപ്രായങ്ങളും തീർച്ചയായും അറിയിക്കുമല്ലോ .
സ്നേപൂർവം ...
Comments