ജർമനിയിലെ ആട്ടോബൻ റോഡുകൾ .
- Lekshmi Devi C S
- Oct 4, 2019
- 1 min read
ജർമനിയിലെ പ്രശസ്തമായ എക്സ്പ്രസ് ഹൈവേയാണ് ആട്ടോ ബൻ .

ഒന്നിലധികം പാതകളുള്ള രണ്ടു വശത്തേയ്ക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന നടുവിൽ 'ഗ്രേഡു' വേർതിരിവുള്ള സ്പീഡ് നിയന്ത്രണം ഏകദേശം 130km/hr(81mph) വരെ അനുവദനീയമായ റോഡുകളാണു് ആട്ടോബൻ .

അഡോൾഫ് ഹിറ്റ്ലറുടെ കാലത്ത് നിർമിച്ച ആട്ടോബൻ റോഡിലൂടെയുള്ള യാത്ര ഒട്ടേറെ സവിശേഷതകളുള്ളതാണ്.

യുദ്ധകാലത്ത് ആയുധങ്ങൾ ഒരു സ്ഥലത്തുനിന്ന് വേഗത്തിലെത്തിക്കാനും ഇന്ധനം ലാഭിക്കാനുമാണ് സ്പീഡ് നിയന്ത്രണം ഉയർത്തിയതെങ്കിലും ഇപ്പോഴും ഇത് അനുവദനീയമാണ്.

ബൈക്കിനും കാറിനും സ്പീഡ് നിയന്ത്രണമില്ലാത്ത ഏക ഗതാഗത മാർഗ്ഗമാണ് ആട്ടോബൻ. ജനാധിപത്യ ഭരണം പുന:സ്ഥാപിച്ച ശേഷം വന്ന ഭരണാധികാരികൾ ആട്ടോബൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് വികസിപ്പിക്കുകയായിരുന്നു. യൂറോപ്പിലെ പ്രധാന നഗരങ്ങളെല്ലാം തന്നെ നല്ല വീതിയുള്ള റോഡ് ശൃംഗല മുഖേന ബന്ധിപ്പിച്ചിട്ടുണ്ട് .അതുകൊണ്ടുതന്നെ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് റോഡുമാർഗ്ഗം യാത്ര ചെയ്യുന്നവരുടെ എണ്ണവും അധികമാണ്.

കാറും ബൈക്കും ഒഴികെയുള്ള വാഹനങ്ങൾക്ക് വേഗ നിയന്ത്രണമുള്ളതിനാൽ അവയ്ക്കായി പ്രത്യേകം ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്.
Comments