ജർമനിയിലെ 'പ്രണയപ്പൂട്ടു പാലം' .
- Lekshmi Devi C S
- Nov 14, 2019
- 1 min read
ഓരാേനാട്ടിലും പ്രാദേശികമായ ഒട്ടേറെ വിശ്വാസ പ്രമാണങ്ങളുണ്ട്. പുറത്തു നിന്ന് നാേക്കുന്നവർക്ക് അവയിൽ പല കൗതുകങ്ങളും ദർശിക്കാൻ കഴിയും. അത്തരമാെരപൂർവ്വവും സവിശേഷവുമായ കാഴ്ചയാണ് കോളോണിലെ "ലൗ ലോക്ക് പാലം". ജർമനിയിലെ കോളോൺ നദിയ്ക്ക് കുറുകെയുള്ള ലൗ ലോക്ക് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഹോഹൻ സോളേൻ പാലം .

പ്രണയമുറപ്പിക്കാൻ പാലത്തിന്റെ കൈവരിയിൽ താഴിട്ട് പൂട്ടിയ ശേഷം താക്കോൽ താഴേയുള്ള റൈൻ നദിയിലേയ്ക്ക് നിക്ഷേപിച്ചാൽ മതിയെന്നാണു് ഇവിടുത്തുകാരുടെ വിശ്വാസം.

ഇത്തരത്തിൽ പതിനായിരക്കണക്കിന് പൂട്ടുകൾ തൊങ്ങലിട്ടതാണ് പാലത്തിന്റെ കൈവരികൾ .ഈ പൂട്ടുകളുടെ ഭാരം കാരണം പാലം തന്നെ തകരുമെന്ന അവസ്ഥയിലെത്തിയതോടെ ഇപ്പോൾ താഴിടുന്നത് അധികൃതർ കർശനമായി നിരോധിച്ചിരിക്കയാണ് .

പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് സ്നേഹ പൂട്ടുകൾ ഇവിടെക്കാണാൻ കഴിയും പ്രണയ സ്മാരകം പോലെ . ഈ അപൂർവ്വക്കാഴ്ച ക്യാമറയിൽ പകർത്താൻ സഞ്ചാരികളുടെ വൻ തിരക്കാണ്.
പാരീസിലെ സെെൻ നദിയ്ക്കു കുറുകെയുള്ള പാേണ്ട് ദെസ് ആർട്ട് എന്ന പാലവും ഇതിന് പ്രശസ്തമാണ്. ഒടുവിൽ പാലത്തിന്റെ കൈവരി ഭാരക്കൂടുതലായതിനാൽ മുറിച്ചു മാറ്റേണ്ട അവസ്ഥയിലെത്തി.
ഒടുവിൽ കേട്ടത്, ഇവിടെ ആലുവാ മണപ്പുറം പാലത്തിലും ലൗ ലാേക്ക് കണ്ടത്രേ.❤️❤️❤️
Comments