പോകുന്ന സ്ഥലത്തെല്ലാം Photographer നെ കൂടെ കൊണ്ടു പോകുമോ?
- Lekshmi Devi C S
- Sep 22, 2019
- 1 min read
ഈ ചോദ്യം ഞാൻ ഒരുപാടു തവണ കേട്ടതാണ്. ഇല്ലേയില്ല .' അപ്പം കാണുന്നവനെ അപ്പാന്ന് വിളിക്കുക എന്നൊരു ചൊല്ലുണ്ട് ' . ചിത്രം പകർത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അപ്പോൾ ആരാണോ ലഭ്യമാകുന്നത് അവർ. .ചിലപ്പോൾ എന്നെ മാതിരി സ്ഥലം സന്ദർശിക്കാൻ വന്ന ആരെങ്കിലും,ചിലപ്പോൾ എന്റെ Guide ആകാം ,ഇല്ലെങ്കിൽ എനിക്കൊപ്പം യാത്ര ചെയ്യുന്ന ആൾ .ഇനി ഒരവസരത്തിൽ അവിടം തൂത്ത് വൃത്തിയാക്കാൻ വന്ന ചേച്ചി വരെ. ഒരു കാര്യം മാത്രം രംഗസജ്ജീകരണം,Photo framing, Lighting, Angle, Modeling ഈ സംവിധാനങ്ങളെല്ലാം ബാലചന്ദ്രമേനോനെപ്പോലെ എൻറ്റേ തായിരിക്കും .

കുറെയേറെ സ്ഥലങ്ങളിൽ സോളോ ചെയ്തിട്ടുണ്ട് .രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ അത്യുഷ്ണ മൊഴികെയുള്ള സമയങ്ങൾ മാത്രമാണ് ടൂറിസ്റ്റുകൾ എത്തുക. കുറേ പേരുടെ വരുമാന മാർഗ്ഗവും ടൂറിസം തന്നെ .മറ്റു ചിലർ ഡ്രൈവർ കം ഗൈഡായിട്ടുണ്ട്. വളരെ മര്യാദയായി പെരുമാറുകയും അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുകയും , DSLR ക്യാമറ വരെ കൈകാര്യം ചെയ്യാനും അറിയാവുന്നവരാണ് ഇവർ .വളരെ ചുരുക്കം സ്ഥലങ്ങളിൽ Professional Photographer മാരുടെ സേവനവും ലഭ്യമാകാറുണ്ട്.

ഒരു DSLR ക്യാമറ ഉണ്ടെങ്കിലും Handy ആയതു കൊണ്ട് മൊബൈൽ ക്യാമറയാണ് ഞാൻ ഉപയോഗിക്കുന്നത് . ഇതൊക്കെയാണ് എന്റെ ചിത്രങ്ങളുടെ പിന്നാമ്പുറം.

പിന്നെ എന്റെ Profile Pics പ്രശസ്തരായ കുറച്ചു ഫോട്ടോഗ്രാഫർമാർ സുഹൃത്തുക്കളായിട്ടുണ്ട് . Credit അവർക്കും കൂടിയുള്ളതാണ്.
Comments