top of page

 ബ്രസ്സൽസ്സിലെ അറ്റാേമിയം.

യൂറാേപ്യൻ യൂണിയനിലെ ഹെഡ്ക്വാട്ടേഴ്സിലെ ഒരു രാജ്യമാണ് ബൽജിയം.

ree

ബൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസ്സൽസ്സിൽ 1958-ൽ അറ്റാേമിക് യുഗാഘാേഷത്തിന്റെ ഭാഗമായി നടന്ന ലാേക വ്യാപാരമേളയ്ക്കായി ഒരുക്കിയ ഒരു നവീന നിർമ്മിതിയാണ് അറ്റാേമിയം.

ree

ഒരാറ്റത്തിന്റെ ഘടനയുടെ രൂപത്തിന്റെ ഭീമാകാര വലുപ്പത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ രൂപ കല്പന നിർവഹിച്ചത് പ്രശസ്ത വാസ്തുശില്പി ആൻഡ്രേ വാട്ടർ കെയ്നാണ്. നിർമ്മിച്ചതാകട്ടെ സഹാേദരന്മാരായ ആൻഡ്രേയും , ജീൻപാേലകും.

ree

നൂറ്റിരണ്ടു മീറ്റർ ഉയരവും, 2400 ടൺ ഭാരവുമുള്ള ഈ നിർമ്മിതിയിൽ 18 മീറ്റർ വ്യാസമുള്ള കൂറ്റൻ പെെപ്പുകളാൽ 12 മൂലകളിൽ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഒരാറ്റത്തിന്റെ 165 ബില്യൺ മടങ്ങ് വലുപ്പം വരും.

ദൂരെ നിന്ന് നാേക്കിയാൽ ഒരു വലിയ കളിപ്പാട്ടം പാേലെ താേന്നുന്ന അറ്റാേമിയത്തിന്റെ ഒൻപതു ഗാേളാകൃതിയിലുള്ള നിർമ്മിതിയിൽ ആറെണ്ണത്തിൽ ആഫീസുകൾ, എക്സിബിഷൻ ഹാളുകൾ, റസ്റ്റാറന്റുകൾ എന്നിവ പ്രവർത്തിക്കുന്നു.

ree

പരസ്പരംബന്ധിപ്പിക്കുന്നതൂണുകൾക്കകവശത്താണ്കെട്ടിടങ്ങളിലേയ്ക്കുള്ള അതിവേഗ എസ്കലേറ്ററുകൾ .

ree

മുകളിലത്തെ നാലു ഗാേളങ്ങൾ സുരക്ഷ കരുതി ഒഴിച്ചിട്ടിരിക്കയാണ്. താഴത്തേ ഗോളകം സ്ഥിരമായി പ്രദർശനത്തിനായി മാറ്റി വച്ചിരിക്കുന്നു. ഏറ്റവും മുകളിലെ റസ്റ്റാറന്റിൽനിന്നുള്ള പനാേരമിക് ആകാശക്കാഴ്ച മനാേഹരമാണ്.

ree

ആദ്യമിത് മേളയ്ക്കു വേണ്ടി മാത്രം നിർമ്മിച്ചതായിരിന്നു.പ്രശസ്തമായതാേടെ പിന്നീട്അത്പരിപാലിക്കുകയായിരിന്നു.ആയിരക്കണക്കിനാളുകൾദിവവും ഇവിടം സന്ദർശിക്കാനായി എത്തിച്ചേരാറുണ്ട്.

ree

രാത്രിയിൽ LED ബൾബുകളാൽ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന അറ്റാേമിയം ഒരു വിസ്മയക്കാഴ്ചയാണ്.


Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page