ലക്ഷദ്വീപ് യാത്രയ്ക്കാെരുങ്ങുമ്പാേൾ ....
- Lekshmi Devi C S
- Nov 28, 2019
- 2 min read
ലക്ഷദ്വീപ് യാത്രാ വിവരണം എഴുതിയിരിന്നു. ഒന്നുരണ്ടു യാത്രാ ഗ്രൂപ്പിൽ അത് പാേസ്റ്റുചെയ്തിരുന്നു. ധാരാളം പേർ അത് വായിച്ചതായി കണ്ടു. അതിയായ സന്താേഷം. യാത്രയെക്കുറിച്ച് ചില ചാേദ്യങ്ങളും , സംശയങ്ങളും കണ്ടിരിന്നു . അവയ്ക്കുള്ള മറുപടി ഇവിടെക്കുറിക്കുന്നു.

യാത്രാക്കുറിപ്പിൽ പറഞ്ഞതു പാേലെ അതാെരു Girls Trip ആയിരിന്നു. സമയലാഭത്തിനായി വ്യാേമാർഗമാണ് തിരഞ്ഞെടുത്തത്. ആഴ്ചയിൽ ആറു ദിവസം കാെച്ചിയിൽ നിന്നും എയർ ഇന്ത്യയുടെ ഒരു വിമാനം മാത്രമാണുള്ളത്. വളരെ ചെറിയ ഒരു വിമാനമാണ്. അൻപതു പേരിൽ താഴേ മാത്രം യാത്ര ചെയ്യാവുന്നത്. നേരത്തെ ബുക്കു ചെയ്തതു കാരണം ഏകദേശം പതിനായിരം രൂപയ്ക്കടുപ്പിച്ച് ലഭിച്ചു. രാവിലെ 10.05 നുള്ള വിമാനം 11.25 ന് അഗത്തി ദ്വീപിലുള്ള എയർ പാേർട്ടിൽ എത്തി.
(യാത്രയ്ക്കായി ഷിപ്പാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഏകദേശം 1,500 രൂപയാണ് കുറഞ്ഞ ക്ലാസ്സിനുള്ള രണ്ടുവശത്തേയ്ക്കുമുള്ള ടിക്കറ്റ് നിരക്ക് . അപ്പർ ക്ലാസ്സിൽ നിരക്ക് കൂടും.16-18 മണിക്കൂർ സമയമാണ് യാത്രയ്ക്കായി വേണ്ടി വരുക.)
ലക്ഷദ്വീപ് യാത്രയ്ക്ക് ചില കടമ്പകൾ കടക്കേണ്ടതുണ്ട്. ഞങ്ങൾ പാേയ സമയത്ത് പാേലീസ് കമ്മീഷണറുടെ പെർമിഷൻ ലറ്റർ കൂടി വേണമായിരുന്നു. ഇതിനായി കമ്മീഷണറുടെ മുന്നിൽ ഹാജരാകേണ്ടതും പാേകുന്ന ആവശ്യം ടൂറിസമാണെന്നും ഒരു interview -യിൽ ബാേധ്യപ്പെടുത്തണമായിരുന്നു. ഇവിടുന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി നമ്മൾ താമസിക്കുന്ന പരിധിയിലുള്ള പാേലീസ് സ്റ്റേഷനിൽ നല്കി പാേലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) - ന് അപേക്ഷ നല്കണം. അവിടേയും ടൂറിസമാണുദ്ദേശമെന്നു് വ്യക്തമാക്കണം. (ചില സമയങ്ങളിൽ പാേലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്മാത്രവും മതിയാകും). ഇത് സാധാരണ രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും. താെട്ടടുത്ത വീടുകളിൽ വേരിഫിക്കേഷനായി വരുകയാേ , അവരെ കാേൺടാക്ട് ചെയ്യുകയാേ ചെയ്യാറുണ്ട്. ഇതിനു പുറമേ ദ്വീപിലെ ഒരു സ്പോൺസറുടെ ഇൻവിറ്റേഷനും നിർബ്ബന്ധമാണ്. എങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളു. 15 - ദിവസത്തേയ്ക്കാണ് ടൂറിസംപെർമിറ്റ് . മതിയായ രേഖകൾഉണ്ടെങ്കിൽ പെർമിറ്റ് കാലതാമസം കൂടാതെ ലഭിക്കാറുണ്ട്.
അഗത്തി എയർ പാേർട്ടിനു സമീപമുളള 'കാേറൽ പാരഡെെസ്' എന്ന റിസാേട്ടാണ് ഞങ്ങൾ ബുക്കു ചെയ്തത്. സ്കൂബ, സ്നാേർക്കലിംഗ് ,സീ വാട്ടർ ഡീ സാലിനേഷൻ പ്ലാൻഡ് സന്ദർശനം, ലഗൂൺ ബീച്ച്, ആർക്കിയാേളജിക്കൽ മ്യൂസിയം, ഗ്ലാസ് ബാേട്ട് റെെഡ് , ബങ്കാരം ,തിണ്ണക്കര ദ്വീപ് സന്ദർശനം (നാലു പേരിൽ കുറയാതെ ഷിപ്പിൽ ആളുണ്ടാകണം.) ഭക്ഷണം, താമസം എല്ലാം ഇതിൽപ്പെടും. ഇതിനായി ഏകദേശം 15,900 രൂപയും ( 2 N/3 D ) ,(3 N/ 4 D) ന് 18,9OO രൂപയുമാണ് നിരക്ക്. (ഇത് ദ്വീപിലെ പാക്കേജ് നിരക്കാണ്.ഇതിൽ കാെച്ചിയിൽ നിന്നു് ലഭിക്കേണ്ട പെർമിറ്റിന്റെ ചാർജും അടങ്ങിയിട്ടുണ്ട്. കാെച്ചിയിൽ നിന്ന് ദ്വീപിലേയ്ക്കുള്ള വിമാന നിരക്കാേ, കപ്പൽ നിരക്കാേ ഉൾപ്പെടാതെയാണ്. )
ഇനി നിങ്ങളെ ദ്വീപിലുള്ള ആരെങ്കിലും സ്പാേൺസർ ചെയ്യുകയാേ, ഹാേo സ്റ്റേ നൽകുകയാേ ചെയ്യുന്നെങ്കിൽ അത് മറ്റാെരു ഓപ്ഷൻ ആണ്.
യാത്രയ്ക്ക് പാസ്പാേർട്ട് ആവശ്യമില്ല. ദ്വീപിൽ ആരെങ്കിലും നിങ്ങളെ സ്പാേൺസർ ചെയ്യാൻ തയ്യാറാണെങ്കിൽ ഇൻവിറ്റേഷൻ അവരിൽ നിന്ന് വാങ്ങാവുന്നതാണ്.
അധികം വാണിജ്യവൽക്കരിക്കപ്പെടാത്ത ഒരു മനാേഹര ദ്വീപാണ് ലക്ഷദ്വീപ്.ഇവിടെയെന്താ കടലു മാത്രമേയുള്ളുവാേ, ഷോപ്പിംഗിന് ഒന്നുമില്ലേ എന്ന് പറയുന്നവർ അങ്ങാേട്ട് പാേകരുത്. വളരെ നല്ല ആതിഥേയരാണ് ദ്വീപു നിവാസികൾ . അവിടെയുള്ള ചില വീടുകളിൽ അതിഥികളായി പാേകുവാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു. നല്ല രുചിയുള്ള ദ്വീപു ഭക്ഷണം കഴിക്കുവാനും.അവർ തമ്മിൽ സംസാരിക്കുന്ന ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും, അവർ മലയാളo നല്ല പാേലെ സംസാരിക്കും. അത്യാവശ്യം ഇംഗ്ലീഷും വശമുണ്ട്.
സാേളാേയായും , ഫാമിലിയായും , സുഹൃത്തുക്കളുമായും പാേകാൻ പറ്റുന്ന ഒരു സ്ഥലമാണ് ലക്ഷദ്വീപ് . താമസ സൗകര്യം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടുക. സുരക്ഷിതരായി യാത്ര ചെയ്യുക. യാത്രകൾ ആസ്വദിക്കുക. യാത്രകൾ നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റും. നിങ്ങളെ വിശാല ഹൃദയരാക്കും. ജീവിതം സന്താേഷകരമാകട്ടെ . ശുഭയാത്ര .
മറ്റാെരു യാത്രാക്കുറിപ്പുമായി വീണ്ടുമെത്തുംവരെ ശുഭ രാത്രി.
.

Comments