top of page

സത്യത്തിന്റെ വിശുദ്ധ മന്ദിരം അഥവാ സാങ്ച്വറി ഓഫ് ട്രൂത്ത്:-

സത്യത്തിന്റെ വിശുദ്ധ മന്ദിരം അഥവാ സാങ്ച്വറി ഓഫ് ട്രൂത്ത്:-

തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കീ.മി ദൂരം തെക്ക് പടിഞ്ഞാറു സഞ്ചരിച്ചാൽ കടലോര വിനോദസഞ്ചാര കേന്ദ്രമായ പത്തായയിലെത്താം .സിറ്റിയിൽ നിന്നും 3 കീ.മി മാറി പത്തായ ബീച്ചിനോട് ചേർന്ന് ഒരേക്കർ സ്ഥലത്ത് തായ് വാസ്തുവിദ്യയിൽ പൂർണമായും തടി മാത്രം ഉപയോഗിച്ച് കൈ കൊണ്ട് നിർമിച്ച ഒരു ആധുനിക ക്ഷേത്രമാണ് സത്യത്തിന്റെ വിശുദ്ധമന്ദിരം അഥവാ സാങ്ച്വറി ഓഫ് ട്രൂത്ത് .

എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കാണ് നയിക്കുന്നത് എന്ന ആശയത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത് .

ചൈന,,കംബോഡിയ ,ഇന്ത്യ ,തായ്ലന്റ് എന്നിവിടങ്ങളിലെ ഹിന്ദു ബുദ്ധമത പുരാണങ്ങൾ വാസ്തുവിദ്യയിൽ കൈ കൊണ്ട് കൊത്തിവച്ചിട്ടുണ്ട് .നിർമാണത്തിനായി ആണിയോ ലോഹങ്ങളോ ഉപയോഗിച്ചിട്ടില്ലാന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ് .

നാലു മുഖ്യ കവാടങ്ങളുള്ള ഈ നിർമിതിയുടെ മേൽക്കൂരയുടെ ഉയരം ഏകദേശം 105 മീറ്ററാണു് .

ലോകാത്ഭുതങ്ങളിൽ തന്നെ ഇടം നേടാൻ സാദ്ധ്യതയുള്ളതാണ് ഈ നിർമിതി .

Comments


SUBSCRIBE VIA EMAIL

Thanks for submitting!

  • Facebook Social Icon
  • Instagram
  • Twitter Social Icon
bottom of page